ബൈക്ക് ഉല്ലാസികള്‍ക്ക് സന്തോഷവാര്‍ത്ത ജനവരി ഒന്ന് മുതല്‍ സൗദി ബഹ്‌റൈന്‍ കിംഗ് ഫഹദ് കോസ്‌വേയിലൂടെ മോട്ടോര്‍ സൈക്കിളിലൂടെ യാത്ര ചെയ്യാം.

New Update

അല്‍ഖോബാര്‍: ഇനി ബൈക്കിലൂടെ ചെത്തി യാത്രചെയ്യാം യുവാക്കള്‍ക്ക് സൗദി  ബഹ്‌റൈന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ യിലൂടെ ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ സൈക്കിളിലൂടെ യാത്ര ചെയ്യുവാന്‍ അനുവദി ക്കുമെന്ന് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു. പരീക്ഷണാടി സ്ഥാനത്തില്‍ ആണ് ഇപ്പോള്‍ യാത്ര അനുവദിച്ചിട്ടുള്ളത്  ഇരുരാജ്യങ്ങളുടെയും ബന്ധപ്പെട്ട വകുപ്പു കള്‍ ഇതിനുള്ള   നടപടി ക്രമങ്ങള്‍   പൂര്‍ത്തിയായതായും ജനുവരി ഒന്ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ ബൈക്കുകള്‍ക്ക് പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവേശ നാനുമതി നല്‍കുമെന്നും അതോറിറ്റി അറിയിച്ചു.

Advertisment

publive-image

രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള പാലത്തിലൂടെ ബൈക്കുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യു മ്പോള്‍ അതിന് ചില നിബന്ധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഡയറക്ടര്‍ എന്‍ജിനീയര്‍ ഇമാദ് മുഹൈസിന്‍ അറിയിച്ചു. ബൈക്കുകള്‍ക്ക് റജിസ്‌ട്രേഷന്‍ രേഖ, ട്രാഫിക് നമ്പര്‍ പ്‌ളേറ്റ്,  എന്നിവ നിര്‍ബന്ധമാണ്. കൂടാതെ ബൈക്കുകള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ സൗദി – ബഹ്‌റൈന്‍ നിയമങ്ങ ള്‍ക്ക് വിധേയരാവുകയും വേണം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സേഫ്റ്റി ജാക്കറ്റ്, ഹെല്‍മമറ്റ്, ഐ പ്രൊട്ട ക്ടര്‍ ഗ്‌ളാസ് എന്നിവ ധരിക്കണം. ട്രാഫിക് നിര്‍ദ്ദേശങ്ങള്‍, ചിഹ്‌നങ്ങള്‍ എന്നിവ പാലി ച്ചു നിശ്ചിത ട്രാക്കുകളിലൂടെ നിശ്ചിത വേഗതയില്‍ മാത്രമെ ബൈക്കുകള്‍ ഓടിക്കുവാന്‍ അനുമതിയുള്ളു.

എല്ലാ ദിവസവും 24 മണിക്കൂറും പ്രവേശനാനുമതി നല്‍കും. മോശം കാലാവസ്ഥ യാണെങ്കില്‍ മാത്രം യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി താല്‍കാലികമായി അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കും. കിംഗ് ഫഹദ് കോസ്‌വേയുടെ ഏറ്റവും വലതുഭാഗ ത്തായി രണ്ടു രാജ്യങ്ങളുടെയും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ ഭാഗങ്ങളില്‍ ബൈക്ക് യാത്രക്കാര്‍ക്കായി പ്രത്യേക ട്രാക്ക് ഒരുക്കിയിട്ടുണ്ട് . ബൈക്കുകള്‍ക്ക് 50 സൗദി റിയാല്‍ അടക്കണം പോയി തിരിച്ചു വരണമെങ്കില്‍..

.

Advertisment