കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ നിസ്വാർത്ഥ സേവനം അർപ്പിച്ച മുന്നണിപോരാളികളെ ആദരിച്ചു

New Update

publive-image

Advertisment

പാലക്കാട്: കോവിഡ് മഹാമാരിയുടെ ഈപ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ച മുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർ, കോവിഡ് വന്ന് മരിച്ചവരെ അടക്കം ചെയ്യാൻ ശ്മശാനങ്ങളിലും, പള്ളികാട്ടിലും പണിയെടുത്തവർ തുടങ്ങിയവർക്ക് നൽകിയ ആദരിക്കൽ ചടങ്‌ ശ്രദ്ധേയമായി.

എം.ബി.ടി. നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും ബേക്കറി അസോസിയേഷനും ചേർന്നൊരിക്കിയ ആദരിക്കൽ ചടങ്ങ് എം.പി വി.കെ ശ്രീകണ്ഠൻ ഉദ്ഘടാനം ചെയ്തു. മുന്നണി
പോരാളികളെ പൊന്നടയണിയിച്ച് മൊമെൻറൊ നല്കി ആദരിച്ചു.

വാഴക്കാടവ് ഇലക്ട്രിക്ക് ശ്മാശനം, പുതുശ്ശേരി പഞ്ചായത്ത് ഇലക്ട്രിക്ക് ശ്മാശനം, ജെയ്നിമേട് ഇലക്ട്രിക്ക് ശ്മാശനം, ചന്ദ്രനഗർ ഇലക്ട്രിക്ക് ശ്മാശനം, കള്ളിക്കാട് പള്ളി ഖബർസ്ഥാൻ, മേപ്പറമ്പ് പള്ളി ഖബർസ്ഥാൻ, ഒലവക്കോട് പള്ളി ഖബർസ്ഥാൻ, പള്ളിതെരുവ് പള്ളി ഖബർസ്ഥാൻ, പള്ളിക്കുളം പള്ളി ഖബർസ്ഥാൻ, റോബിൻസൺറോഡ് സിഎസ്ഐ ചർച്ച്, മാതാ കോവിൽ കത്തോലികൻ ചർച്ച് തുടങ്ങി സ്ഥലങ്ങളിലെ ജീവനക്കാരേയും ആദരിച്ചു.

എം.ബി.ടി. നന്മ ഫൗണ്ടേഷൻ ജില്ലാ പ്രസിഡണ്ട് വി.എസ് മുഹമ്മദ് കാസിം അധ്യക്ഷനായി.

palakkad news
Advertisment