പാലാ: മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് പാലാ എംഎല്‍എ മാണി സി കാപ്പന്‍റെ സാന്നിധ്യത്തില്‍ ഇകെഎംഎഫ്‌സിഡബ്ല്യുഎ പാലാ ഏരിയ കമ്മിറ്റി 61 ഫലവൃക്ഷത്തൈകള്‍ നട്ടു.
കഴിഞ്ഞവര്‍ഷവും സംഘടന 60 വൃക്ഷത്തൈകള്‍ നട്ടിരുന്നു. എകെഎംഎഫ്‌സിഡബ്ല്യുഎ കോട്ടയം ജില്ലാ പ്രസിഡന്‍റ് അരുണ്‍ ടോം, ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ അഖില്‍ സി നന്ദന്‍, ഏരിയ കമ്മിറ്റി സെക്രട്ടറി റിനു വള്ളിക്കാപ്പില്‍, ഏരിയ കമ്മിറ്റി ഭാരവാഹി ജിഷ്ണു എന്നിവര്‍ പങ്കെടുത്തു.
എംഎല്‍എ മരം നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം ചാലി പാലായും എംഎല്‍എയ്ക്കും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും ഒപ്പം വൃക്ഷത്തൈ നട്ട് പരിപാടിയില്‍ പങ്കാളിയായി.
ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരാധകരെ മോഹന്‍ലാല്‍ നേരിട്ട് ഫോണിലൂടെ തന്‍റെ അഭിനന്ദവും സന്തോഷവും അറിയിച്ചു. നാടിന്‍റെ നന്മക്ക് വേണ്ടിയുള്ള നല്ല പദ്ധതികള്‍ക്കും എന്നും കൂടെയുണ്ടാവുന്നതിന് മാണി സി കാപ്പനോട് മോഹന്‍ലാല്‍ പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
കഴിഞ്ഞവര്‍ഷവും ഇതേ ദിവസം എകെഎംഎഫ്‌സിഡബ്ല്യുഎ പാലാ എംഎല്‍എയുടെ നേതൃത്വത്തില്‍ 60 വൃക്ഷത്തൈകള്‍ നട്ടിരുന്നു. അന്നും മോഹന്‍ലാല്‍ ഫോണിലൂടെ തന്‍റെ സന്തോഷം പങ്കുവച്ചിരുന്നു.