/sathyam/media/post_attachments/0GHBSmXu8kSG3VTzYpmK.jpg)
തച്ചമ്പാറ: തച്ചമ്പാറ ദേശബന്ധു ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിനികളാണ് ലിയ കബീർ, ലന കബീർ എന്നിവർ. നാട് നേരിടുന്ന മഹാമാരി കാലത്തെ പ്രതിസന്ധിയിൽ ചെറിയപെരുന്നാൾ സുദിനത്തിലെ സമ്പാദ്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകാൻ തീരുമാനിക്കുകയായിരുന്നു ഇവർ.
ലിയ പ്ലസ് ടു കൊമേഴ്സിനും, ലന എട്ടാം ക്ലാസ്സിലും പഠിക്കുന്നു. വിദ്യാർത്ഥികളായ ഇവർ 5000 രൂപ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി പഞ്ചായത്ത് പ്രസിഡൻ്റ് ഒ. നാരായണൻകുട്ടിയെ ഏല്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ഹരിമോഹൻ ഉണ്ണികൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ്, വാർഡ് മെമ്പർ ഐസക്ക് സന്നിഹിതരായി.