ചെറുവത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന്‍റെ ഓട്ടോറിക്ഷ കത്തിച്ചവരെ അറസ്റ്റ് ചെയ്യണം - ജി രതികുമാര്‍

New Update

publive-image

ചെറുവത്തൂര്‍:ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 15ാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി. ഇന്ദുലേഖയുടെ ഭർത്താവും വാർഡ് കോൺഗ്രസ് നേതാവുമായ പത്തിൽ സുരേശന്റെ ഉപജീവന മാർഗമായ ഓട്ടോ റിക്ഷ തീവെച്ച് നശിപ്പിച്ച പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന്ന് മുന്നിൽ എത്തിക്കണമെന്നു കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ ബന്ധപ്പെട്ട പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു.

Advertisment

സംഭവത്തിനു ശേഷം ഏകദേശം ഒരു മാസത്തോളമായി പ്രതികൾ സർവതന്ത്ര സ്വതന്ത്രരായി നടക്കുകയാണ്. എത്രയും വേഗം നടപടികൾ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരേശന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പാർട്ടിയുടെ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, ഡിസിസി ജനറൽ സെക്രട്ടറി കെവി സുധാകരൻ മണ്ഡലം പ്രസിഡൻറ് ഒ ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനറൽ സെകട്ടറി കെ കെ കുമാരൻ മാസ്റ്റർ, എം വി ഉദ്ദേശ് കുമാർ തുടങ്ങിയർ സംബന്ധിച്ചു.

kasaragod news
Advertisment