ഇന്ത്യയുടെ പുതിയ ഓപ്പണര്‍ കെ എല്‍ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. നിലവില്‍ ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് രാഹുല്‍ എന്ന് ഗംഭീര്‍ പറഞ്ഞു.
/sathyam/media/post_attachments/zu4jNz4whj3Klq0rUg2G.jpg)
ശിഖര്‍ ധവാനെക്കാള്‍ മികച്ച താരമാണ് ഇപ്പോള്‍ രാഹുലെന്നും, ഈ ഫോമില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പോലും 50 പന്തില്‍ നിന്നുംസെഞ്ചുറി നേടാന്‍ രാഹുലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദിനത്തിലും, ടി20യിലും രാഹുല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അതേ പ്രകടനം താരത്തിന് ടെസ്റ്റിലും നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടെസ്റ്റില്‍ അമിത പ്രതിരോധത്തിലേക്ക് വീണാല്‍ പിന്നെ രാഹുലിന് കരകയറാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.