ഗാനഗന്ധര്‍വ്വന്‍റെ മേക്കിംഗ് വീഡിയോ വൈറലാകുന്നു

ഫിലിം ഡസ്ക്
Tuesday, October 8, 2019

രമേഷ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ലെക്കേഷനിലെ രസകരമായ രംഗങ്ങള്‍ ചേര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയത്.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

 

×