ഗാന്ധി ഘാതകന് വീര പരിവേഷം നൽകുന്നത് അപകടകരം: മാണി സി കാപ്പൻ

New Update

publive-image

പാലാ: ഗാന്ധി ഘാതകനുപോലും വീര പരിവേഷം നൽകുന്ന അപകടകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊച്ചിടപ്പാടിയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.

Advertisment

എന്നാൽ ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും ചെറുക്കാനുള്ള ഇച്ഛാശക്തി ഇന്ത്യൻ ജനത ആർജ്ജിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. അഹിംസ പ്രധാന സമരമാർഗമായി ജനങ്ങൾക്കു സമ്മാനിച്ച ഗാന്ധിജിയുടെ ദർശനങ്ങൾക്കുള്ള പ്രസക്തി കലുഷിതമായ ലോകത്ത് അനുദിനം വർദ്ധിച്ചുവരുന്നതായും എംഎൽഎ പറഞ്ഞു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സിജി ടോണി തോട്ടം, ജെയിസൺ പുത്തൻകണ്ടം, തങ്കച്ചൻ മുളകുന്നം, ബേബി സൈമൺ, ജോസ് മുകാല, അർജുൻ സുരേഷ്കുമാർ, ജോസഫ് കുര്യൻ, കാതറീൻ റബേക്കാ എന്നിവർ പങ്കെടുത്തു.

pala news
Advertisment