ജിദ്ദ:: ഗാന്ധിജിയുടെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് ജിദ്ദ സിറ്റി കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധി ജിയുടെ സ്വപ്നവും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിൽ വിചാര സദസ്സ് സംഘടിപ്പിച്ചു. സെൻട്രൽ ചെയർമാൻ താജുദ്ധീൻ നിസാമിയുടെ അധ്യക്ഷതയിൽ ആർ.എസ്.സി ജിദ്ദ സിറ്റി ജനറൽ കൺവീനർ ഇർഷാദ് കടമ്പോട് ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/PemNYZJ3jEUYEu1p4hpZ.jpeg)
ആർ.എസ്.സി ജിദ്ദ സിറ്റി ജനറൽ കൺവീനർ ഇർഷാദ് കടമ്പോട് ഉദ്ഘാടനം ചെയ്യുന്നു
ജനാധിപത്യം എല്ലാവർക്കും ഒരേ അവകാശം വകവെച്ചു കൊടു ക്കേണ്ടതാണെങ്കിലും ഭൂരിപക്ഷത്തിന്റെ അജണ്ടകൾ നടപ്പിലാ ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നതെന്നും കാശ്മീരിലെയും അസ്സമിലെയും നിലവിലെ സാഹചര്യം അതാണ് സൂചിപ്പിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു.
ജംഷീർ.എം.എ വയനാട് കീനോട്ട് അവതരിപ്പിച്ചു. എല്ലാവരും ഉൾകൊള്ളുന്ന ഇന്ത്യ ആയിരുന്നു മഹാത്മാഗാന്ധി സ്വപ്നംകണ്ട ഇന്ത്യ. വിവേചനങ്ങളില്ലാത്ത പൗരാവകാശവും മനുഷ്യാവ കാശവും നിഷേധിക്കപെടാത്ത ഇന്നലത്തെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടി വരണമെന്നും വിചാരസദസ്സ് ആവശ്യപ്പെട്ടു.
മുഹമ്മദ് സഖാഫി മാവൂർ,സലാം പൊന്നാട്,ജാബിർ നഈമി, ശിഹാബ്, റഫീഖ് കൂട്ടായി തുടങ്ങിയവർ സംസാരിച്ചു. കലാ ലയം സാംസ്കാരിക വേദി ജിദ്ധസിറ്റി കൺവീനർ ആഷിഖ് ഷിബിലി സ്വാഗതവും സാബിർ നന്ദിയും പറഞ്ഞു.