New Update
/sathyam/media/post_attachments/cmnoJeTup8YKcqme24DB.jpg)
തിരുവനന്തപുരം:പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറിന്റെ ഓഫിസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫിസ് ജീവനക്കാര്‍ കീഴ്പ്പെടുത്തി പൊലിസിന് കൈമാറി.വെട്ടേറ്റ കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ ബിജു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisment
മാനസികാരോഗ്യം ബാധിച്ച ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നര മണിയോടെ ഓഫിസിലെത്തുകയും എം.എല്‍.എയെ കാണണമെന്ന് പറയുകയും ചെയ്തു. തിരിച്ചയക്കാന്‍ ശ്രമിച്ച സ്റ്റാഫ് അംഗങ്ങളെ അഞ്ചര മണിയോടെ ആക്രമിക്കുകയായിരുന്നു. ശേഷമാണ് ഓഫിസിന് നേരെയും ആക്രമണമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us