/sathyam/media/post_attachments/jDBZBhGnkvy5QIYRfvzp.jpg)
മണ്ണാർക്കാട്: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മണ്ണാർക്കാട് ജിഎം യുപി സ്കൂളിലെ വീടുകളിൽ വീട്ടുവാടിക തീർത്തു. രക്ഷിതാവും കുട്ടിയും ഒരുമിച്ച് തൈ നട്ടുകൊണ്ടാണ്
ലോക്ക് ഡൗണിൽ ഓരോ ഗൃഹാന്തരീക്ഷത്തിലും വീട്ടുവാടിക ഉണർന്നത്.
അനുദിനം അന്യംനിന്നു പോകുന്ന നാട്ടുപച്ചപ്പിനെ തിരിച്ചുപിടിക്കുക, പരിസ്ഥിതിയുടെ പുനസ്ഥാപനം യാഥാർഥ്യമാക്കുക എന്ന താൽപര്യത്തോടെ വിദ്യാലയത്തിലെ ശാസ്ത്രരംഗം ക്ലബ്ബ് ഈ പ്രവർത്തനത്തിന് തുടക്കമിട്ടത്.
നിശ്ചിത സമയത്താണ്കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ തൈ നടീൽ ആരംഭിച്ചത്. മണ്ണാർക്കാട് ഉപജില്ലാ ഓഫീസർ ഒ. ജി.അനിൽകുമാർ കുടുംബസമേതം വീട്ടുവാടിക പദ്ധതിയിൽ പങ്കാളിയായി.
കൂടാതെ ചോദ്യോത്തരപംക്തി , പോസ്റ്റർ നിർമ്മാണം,ചിത്രരചന, ഭൂമി നമ്മുടേത് മാത്രമല്ല എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടന്നു. ഹെഡ്മാസ്റ്റർ കെ.കെ. വിനോദ് കുമാർ ,എസ്. ആർ. ജി കൺവീനർ മനോജ് ചന്ദ്രൻ , ശാസ്ത്ര ക്ലബ്ബ് കൺവീനർ യു.കെ.എം.ബഷീർ, എം .എൻ . കൃഷ്ണകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്കൂൾ അങ്കണത്തിൽ പ്ലാവിൻ തൈ നട്ടു കൊണ്ട് കാർഷിക ക്ലബ് കൺവീനർ ഹരിദാസ് ഗോവിന്ദപുരം വീട്ടു വാടികയിൽ കണ്ണി ചേർന്നു.