പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മൂന്ന് മാസത്തേക്ക് കൂടി നീട്ടി കേന്ദ്രം: കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി വീണ്ടും നീട്ടി. അഞ്ച് കിലോ അരി, സൗജന്യ ഭക്ഷ്യധാന്യം പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനപദ്ധതിയാണ് മൂന്ന് മാസത്തേക്ക് നീട്ടിയിരിക്കുന്നത്.

പദ്ധതി പ്രകാരം ഒരാള്‍ക്ക് അഞ്ച് കിലോ വീതം സൗജന്യ അരി തുടരും. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് കൊറോണ വ്യാപനം ഉണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ആരംഭിച്ചത്.

പദ്ധതി നീട്ടുക വഴി ഖജനാവിന് 45,000 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏകദേശം 19.4 കോടി കുടുംബങ്ങളാണ് ഗരീബ് കല്യാണ്‍ യോജനയ്‌ക്ക് കീഴില്‍ വരുന്നത്.

പദ്ധതിയുടെ കാലാവധി ഈ മാസം 30ന് അവസാനി ക്കാനിരിക്കേയാണ് വിവിധ സംസ്ഥാനങ്ങള്‍ ഈ പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ 26നാണ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടിയത്. രാജ്യത്തുടനീളമുള്ള 5 ലക്ഷം റേഷന്‍ കടകളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

Advertisment