പിറ്റാവോ മെൻസ്‌ ഗാർമ്മെന്‍റ്സ് ബ്രാന്‍റ് ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു

ന്യൂസ് ബ്യൂറോ, ദുബായ്
Sunday, May 31, 2020

കേരളത്തിലെ പ്രമുഖ മെൻസ്‌ ഗാർമെന്റ്സ്‌ ബ്രാന്റായ പിറ്റാവോ ദുബൈയിലും പ്രവർത്തനം ആരംഭിച്ചു. ദേര മുർഷിദ്‌ ബസാറിലെ ഹോൾസെയിൽ മാർക്കറ്റില്‍ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉത്ഘാടനം പി.കെ അൻവർ നഹ നിർവഹിച്ചു .

മിഡിലീസ്റ്റിൽ ആകെ ശൃംഖലകളുള്ള ഡെൽറ്റാ ഫോർ ഗ്രൂപ്പിന് കീഴിലാണു ‘പിറ്റാവോ’ ബ്രാന്റ്‌ യൂ.എ.ഇയിൽ പ്രവർത്തിക്കുക. കേരളത്തിൽ പത്ത്‌ വർഷത്തോളമായി ഉപഭോക്താക്കളുടെ പ്രശംസ നേടിയ ബ്രാന്റാണു പിറ്റാവോ ഗാർമ്മെന്റ്സ്‌.

ഇന്ത്യയിൽ സ്വന്തം പ്രോഡക്ഷൻ യൂണിറ്റിൽ നിർമ്മാണം നടക്കുന്നതിനാൽ ബ്രാന്റിനു കീഴിൽ മെൻസ്‌ ഫാഷൻ രംഗത്തെ ഉൽപന്നങ്ങൾ എല്ലാം ഉന്നത ഗുണനിലവാരത്തിൽ ലഭ്യമാക്കുമെന്ന് ഡെൽറ്റാ ഫോർ ഗ്രൂപ്പ്‌ യൂ.എ.ഇ സി.ഇ.ഒ അനീസ്‌ മുഹമ്മദ്‌ അറിയിച്ചു.

നിലവിൽ വിപുലമായ കളക്ഷനുകളോടെ ആരംഭിച്ചിരിക്കുന്ന പുതിയ ഷോറും വഴി യൂ.എ.ഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളിൽ പിറ്റാവോ ബ്രാന്റ്‌ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണു കമ്പനി.
ആദ്യ വില്പന ചടങ്ങിൽ ഡയറക്ടർ ശംസുദ്ധീൻ നിർവഹിച്ചു. യൂനസ് സി. കെ. പി സ്വീകരിച്ചു.

ഉൽഘാടന വേളയിൽ കെ എം സി സി നേതാക്കളായ കെ. പി എ. സലാം, പി.വി നാസർ, , മുജീബ്‌ ആലപ്പി, , നൗഫൽ വേങ്ങര, ഒ.ടി സലാം, , മുഹമ്മദ്‌ ഷാഫി, ഇസ്‌ഹാഖ്‌ അലി, അഫ്ജാസ്‌ അബ്ദുള്ള, പി.വി ജസീർ, ഷഹജ്‌ കബീർ, മുഹമ്മദ്‌ മൂസ, നജീബ്‌, സൈനുദ്ദീൻ പൊന്നാനി, നൗഫൽ പി.വി, വി.പി കാദർ, അബ്ദുള്ള പി.വി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

×