പാചക വാതക വില വർദ്ധനവും വേതന വർദ്ധനവും കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥയിലേക്ക് നയിച്ചെന്ന് കേരള കാറ്ററിംഗ് അസോസിയേഷൻ

ജോസ് ചാലക്കൽ
Saturday, March 6, 2021

പാലക്കാട് :പാചക വാതക വില വർദ്ധനവും വേതന വർദ്ധനവും കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥയിലേക്ക് നയിച്ചെന്ന് കേരള കാറ്ററിംഗ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ഫിറോസ് ബാബു ‘ പ്രകൃതിദുരന്തവും കോവിഡും കാറ്ററിംഗ് മേഖലയെ തകർത്തപ്പോഴും സർക്കാർ സഹായം ലഭിച്ചില്ലെന്നും ഫിറോസ് ബാബുവാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാചക വാതകത്തിന് 500 രൂപയോളമാണ് വർദ്ധിച്ചത്. പ്രകൃതിദുരന്തവും കോവിഡും മൂലം അന്യസംസ്ഥാന തൊഴിലാളികൾ മേഖല വിട്ടതോടെ തദ്ദേശ തൊഴിലാളികൾ അമിതകൂലി ആവശ്യപ്പെടുന്നതും പ്രതിസന്ധിയാണ്.

അവശ്യവസ്തുക്കളുടെ വില വർദ്ധനവും കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട് . ഇന്ധന വില കുറച്ച് വിലക്കയറ്റം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. കേരളത്തിലെ പ്രധാന തൊഴിൽ മേഖലയായ കാറ്ററിംഗ് മേഖലയുടെ തകർച്ച തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും ഫിറോസ് ബാബു പറഞ്ഞു. ജില്ല പ്രസിഡണ്ട് കൃഷ്ണദാസ് റ്റിഎ, ടോപ്പ് ഇൻ ടൗൺ നടരാജൻ, ജാവിദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

×