ദമ്മാം : രണ്ടു വർഷം മുമ്പ് ഒരു ഏജൻസി വഴി ബഹ്‌റൈനിൽ എത്തിയ ആന്ധ്രാ സ്വദേശിനിയായ ഗൗസിയ്യ ബീഗം ഒരു പേർസണൽ വിസിറ്റ് വിസയിലാണ് എത്തിയത് . വന്ന അന്ന് തന്നെ സ്‌പോ ൺസർ സൗദിയിലേക്ക് കൊണ്ടുവരികയും ഒന്നര മാസത്തിനു ശേഷം ഹുറൂബാക്കുകയും ചെയ്തു .മൂന്ന് മാസത്തോളം ശമ്പളം ലഭിക്കുകയും പിന്നീട് അതും കിട്ടാതെയായിയെന്നു ബീഗം പറയുന്നു. ഒന്നരവര്‍ഷത്തെ ശമ്പളം ബീഗത്തിന് ലഭിക്കാനുണ്ട്.
/sathyam/media/post_attachments/HC2293TRj1bo3wmVVzKG.jpeg)
സ്പോന്‍സറുടെ വീട്ടില്‍ നിന്ന് രക്ഷപെട്ട് ദമ്മാമിലെ വെൽഫയർ സെന്റർ മുഖേന ഗൗസിയ്യ നാട്ടിലേക്ക് പോകാനുള്ള സഹായം തേടുകയായിരുന്നു . നിയമ നടപടികൾക്കു ദമ്മാമിലുള്ള വനിതാ സാമൂഹിക പ്രവർത്തകയായ മഞ്ജു മണികുട്ടനെ വെൽഫയർ സെന്റർ തന്നെ നേരിട്ട് ഏല്പിക്കുകയായിരുന്നു ലേബർ കോർട്ട് മുഖേന കേസ് നടത്തുവാൻ താല്പര്യമില്ലെന്നും എത്രയും പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിച്ചാൽ മതിയെന്നായിരുന്നു ഗൗസിയ ആവശ്യപ്പെട്ടത് .
തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപെട്ടു നാട്ടിലേക്ക് പോകുവാനുള്ള ഔട്ട് പാസ്സ് വാങ്ങി തയ്യാറാക്കി നൽകി . ഗൗസിയ്യക്കുള്ള വിമാന ടിക്കറ്റും മറ്റും സാമഗ്രികളും ഹൈദ്രബാദ് അസോസിയേഷന്റെ നേതൃത്വത്തിൽ മിർസ ബൈഗ് സാബ് നല്‍കി സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us