കൊറോണ വൈറസ് പ്രതിരോധം:രണ്ട് വർഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങി ഗൗതം ഗംഭീർ 

സ്പോര്‍ട്സ് ഡസ്ക്
Thursday, April 2, 2020

ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധിപേരാണ് സഹായഹസ്തവുമായി മുന്നോട്ട് വരുന്നത്. തന്റെ രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍.

നേരത്തെ ഒരു മാസത്തെ ശമ്പളം നല്‍കും എന്നായിരുന്നു ഗൗതം ഗംഭീർ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

×