അഷ്‌കര്‍ അലി ചിത്രം ‘ജീംബൂംബാ’യുടെ ട്രെയ്‌ലര്‍

ഫിലിം ഡസ്ക്
Wednesday, May 8, 2019

അഷ്‌കര്‍ അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജിംബൂംബാ’. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഈ മാസം തീയറ്ററുകളിലെത്തും. മെയ് പത്തിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ജീംബൂംബായുടെ ട്രെയ്‌ലര്‍.

ഒരു കോമഡി ത്രില്ലറാണ് ജിംബൂംബ. മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചിന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. അഷ്‌കര്‍ അലിക്കു പുറമെ ബൈജു സന്തോഷ്, അഞ്ജു കുര്യന്‍, നേഹ സക്‌സേന, അനീഷ് ഗോപാല്‍, ലിമു ശങ്കര്‍, കണ്ണന്‍ നായര്‍, രാഹുല്‍ നായര്‍ ആര്‍ എന്നിവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ജീംബൂംബാ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം.

×