ഗീതാ സ്വാദ്ധ്യായ സമിതി റിയാദിന്‍റെ നേതൃത്വത്തില്‍ ഗീതാ ജയന്തി ആഘോഷിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, December 7, 2019

റിയാദ് :ഗീതാ സ്വാദ്ധ്യായ സമിതി റിയാദിന്‍റെ നേതൃത്വത്തില്‍ ഗീതാ ജയന്തി ആഘോ ഷിച്ചു  മുന്‍ കേന്ദ്രമന്ത്രയും പാര്‍ലമെന്‍റ് മെമ്പറുമായ  സുരേഷ് പ്രഭു  ഉദ്ഘാടനം ചെയ്ത ചടങ്ങിന് ഇന്ത്യന്‍ എംബസി ഡിസിഎം ഡോക്ടര്‍ പ്രദീപ് സിങ്ങ് രാജ്പുരോ ഹിത് അദ്ധ്യക്ഷത വഹിച്ചു.

ഭഗവദ് ഗീതയുടെ പ്രാധാന്യം കാലാതീതമായി നില നില്‍ക്കുന്ന സന്ദേശമാണ് ഗീത മുന്നോട്ട് വക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍  സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം ഉയര്‍ത്തി പിടിക്കുന്ന ഭഗവദ് ഗീത പരസ്പര സഹകരണത്തിന്‍റെ ആശയം മുന്നോട്ട് വക്കുന്നു,. ” പരസ്പരം ഭാവയന്തഃ ശ്രേയ പരമാ പ്സ്യസഃ” രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള ജി 20 സമ്മിറ്റ് സൗദി അറേബ്യയില്‍ നടക്കുന്ന ഈ അവസരത്തില്‍ ഗീതയുടെ പരസ്പര സഹകരണത്തിന്‍റെ സന്ദേശം പ്രത്യേകം സ്മരണീയമാണ്.

വളരെ ചെറുപ്പത്തില്‍ തന്നെ ഗീതാ സ്യാദ്ധ്യായം തുടങ്ങിയ വ്യക്തിയാണ് താന്‍ അതു കൊണ്ട് തന്നെ സൗദി അറേബ്യ പോലൊരു രാജ്യത്ത് ഗീതാ പഠനം എല്ലാവര്‍ക്കും സാദ്ധ്യമാക്കുക എന്ന ഒരു ഉറച്ച കാല്‍വെപ്പുമായി മുന്നോട്ട് പോകുന്ന ഗീതാ സ്വാദ്ധ്യാ യ സമിതിക്ക് എല്ലാ വിധ പിന്തുണയും അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നതായി അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഭഗവദ് ഗീതയുടെ പുണ്യം തുളുമ്പി നില്‍ക്കുന്ന വേദിയില്‍ നില്‍ക്കാനായത് തന്‍റെ ഭാഗ്യമാണെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ ഡിസിഎം ഡോഃ പ്രദീപ് സിംഗ് രാജ്പു രോഹിത് പറഞ്ഞു . ഭഗവദ് ഗീത വളര്‍ന്ന് വരുന്ന ഓരോ ഭാരതീയ പൗരനും തന്‍റെ മുന്നോട്ടുള്ള ജീവിതത്തില്‍ ആശ്രയിക്കാന്‍ പറ്റിയ മികച്ച ഗുരുനാഥനാണ് അതുകൊണ്ട് തന്‍റെ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടത്തിലും താന്‍ ആശ്രയിച്ചത് ഭഗവാന്‍ ശ്രീകൃ ഷ്ണന്‍ പകര്‍ന്ന് നല്‍കിയ ഗീതോപദേശങ്ങളാണ്  തന്‍റെ അനുഭവം പങ്ക് വെച്ച് അദ്ദേഹം പറഞ്ഞു,

ഭഗവദ് ഗീതയുടെ പതിനഞ്ചാം അദ്ധ്യായം ആലപിച്ചുകൊണ്ടാണ് ബാലഭാരതി കുട്ടികള്‍ മുഖ്യാതിഥികളെ വേദിയിലേക്ക് സ്വീകരിച്ചത്, സമന്വയ പവ്രര്‍ത്തകര്‍ പ്രത്യേകം പൊന്നാടയണിച്ച് അതിഥികളെ സീകരിച്ചു. ഗീതാ സ്വാദ്ധ്യായ സമിതിയുടെ ഭഗവദ് ഗീതാ സ്മരണിക ” പാഞ്ചജന്യം” മുന്‍ കേന്ദ്രമന്ത്രി  സുരേഷ് പ്രഭു ഡിസിഎം  പ്രദീപ് കുമാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു,

ഗോപീകൃഷ്ണന്‍ അമ്പലപ്പുഴയും ശ്യം സുന്ദറും അവതരിപ്പിച്ച അഷ്ടപദി കാഴ്ച ക്കാര്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു. ഗീതാ സ്വാദ്ധ്യായ സമിതി മാര്‍ഗ്ഗദര്‍ശി  ഹരികുമാര്‍ ,ഗീതാ സ്വാദ്ധ്യയ സമിതി സംയോജക് ശ്രീ സുരേന്ദ്രന്‍, ദീപക് ,അജീഷ്, സുനില്‍,റിയാദ് മീഡിയാ ഫോറം പ്രതിനിധി   ഉബൈദ് എടവണ്ണ , എന്നിവര്‍ ആശം സകള്‍ നേര്‍ന്നു. പ്രമോദ് കാടഞ്ചേരി സ്വാഗതവും  മണികണ്ഠന്‍ കളത്തില്‍ നന്ദിയും അറിയിച്ച ചടങ്ങ് ശ്രീമതി ദീപാരഘുനാഥ് അവതാരകയായിരുന്നു.

തുടര്‍ന്ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ ഭഗവദ് ഗീതാ ഭക്തി യോഗം അരങ്ങില്‍ അവതരിപ്പിച്ചു. ബാലഭാരതി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു, തുടര്‍ന്ന് ഭഗവദ് ഗീതയുടെ പഛ്ചാത്തലത്തിലുള്ള നാടകം ” “ധര്‍മച്യുതി” അവതരിപ്പിച്ചു., സതീഷ് വികെ , സുനില്‍ മേലാറ്റൂര്‍ , ഷാജീവ് ശ്രീകൃഷ്ണപുരം , അഭിലാഷ് , തുടങ്ങിയവര്‍ നേതൃത്വം നല്‍കി..

×