ജോര്‍ജ് ബെയ്ലി ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തുന്നു…

സ്പോര്‍ട്സ് ഡസ്ക്
Monday, November 25, 2019

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ടറായി മുന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോച്ച്‌ ജസ്റ്റിന്‍ ലാങറും ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സും അടങ്ങുന്ന സെലക്ഷന്‍ പാനലിലേക്കാണ് ജോര്‍ജ് ബെയ്ലിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കുന്നത്.

37 ക്കാരനായ ബെയ്ലി നിലവില്‍ ബിഗ് ബാഷ് ലീഗില്‍ ഹോബാര്‍ട്ട് ഹറികെയ്ന്‍സിന് വേണ്ടിയും ഷെഫില്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയക്ക് വേണ്ടിയും കളിക്കുന്നുണ്ട്.

ഇതാദ്യമായല്ല ഒരു ആക്റ്റീവ് ക്രിക്കറ്റര്‍ ഓസ്‌ട്രേലിയയുടെ സെലക്ടറാകുന്നത്. ഇതിന് മുന്‍പ് ടീമിന്‍റെ ക്യാപ്റ്റനായിരിക്കെ ഡോണ്‍ ബ്രാഡ്മാനും മൈക്കിള്‍ ക്ലാര്‍ക്കും സെലക്ഷന്‍ പാനലില്‍ അംഗമായിരുന്നു.

×