റിയാദ് : നാല് പതിറ്റാണ്ട് കാലത്തെ പ്രവാസമവസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങുന്ന
പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ജോർജ്‌കുട്ടി മാക്കുളത്തിന് യാത്രയയപ്പ് നൽകി. സെൻട്രൽ കമ്മിറ്റി വാർഷിക പൊതുയോഗ വേദിയിൽ പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് ഓർമ്മഫലകം കൈമാറി. സാമൂഹ്യ-രാഷ്ട്രീയ-കലാ മേഖലകളിലെ സജീവ പ്രവർത്തകനും കലാവേദികളിലെ ഗാന്ധിജിയായും ചാച്ചാജിയായും വേഷമിടുന്ന ജോർജ്‌കുട്ടി മാക്കുളം റിയാദിലെ ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും വേദികളിൽ സജീവ സാന്നിധ്യമായിരുന്നു.
സൗദി നാഷണൽ ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ട്രഷറർ ജോൺസൺ മാർക്കോസ്, റിയാദ് സെൻട്രൽ കമ്മിററി ജനറൽ സെക്രട്ടറി അലോഷ്യസ് വില്ല്യം,ഭാരവാഹികളായ രാജു പാലക്കാട്, ബിനു കെ തോമസ്, സലിം വാലില്ലാപ്പുഴ, ഷൌക്കത്ത് അലി എ കെ റ്റി,അസ്‌ലം പാലത്ത്, റസൽ, അലക്സ്, ലത്തീഫ് കരുനാഗപ്പള്ളി, ലത്തീഫ് ശൂരനാട്, നസിർ തൈക്കണ്ടി, ജിബിൻ സമദ്, യാസർ അലി. ജോമോൻ, റൗഫ് ആലപിടിയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.