ജർമ്മൻ ശതകോടീശ്വരൻ ചികിത്സയ്ക്ക് കേരളത്തിൽ: ആയൂർവേദ ചികിത്സ കൊല്ലം പരവൂരിൽ

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: നാസി ഭരണകൂടത്തിന് ആയുധങ്ങളും പണവും നൽകി സഹായിച്ച ഫ്രെഡറിക്ഫ്ലിക്കിന്റെ കൊച്ചു മകനും ശതകോടീശ്വരനുമായ വിവാദ ജർമ്മൻ സ്വിസ് വ്യവസായി ഫ്രെഡറിക് ക്രിസ്ത്യ ഫ്ലിക്ക് ( 78) ആയുർവേദ ചകിത്സയ്ക്ക് ചാർട്ടർ ചെയ്ത വിമാനത്തിൽ കഴിഞ്ഞ ദിവസം കേരളത്തിൽ എ

വിസ്തജെറ്റ് കോടീശ്വരന്മാരുടെ എയർ ടാക്സിയാണ്. 8200 കോടിരൂപ മൂല്യമുള്ള കലാസൃഷ്ടികളുടെ വൻ ശേഖരത്തിന്റെ ഉടമയുമാണ് ഫ്ലിക്ക്. തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ 7.30ന് പറന്നിറങ്ങിയ വിസ്ത ജെറ്റിന്റെ വി.ജെ.ടി 199 ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനത്തിലാണ് ഭാര്യയോടൊപ്പം അദ്ദേഹം എത്തിയത്. വിമാനത്താവളത്തിൽ നിന്ന് കൊല്ലം പരവൂരുള്ള ആയുർവേദ ചികിത്സാകേന്ദ്രമായ രസായന കളരിയിലേക്കാണ്ഫ്ലിക്ക് പോയത്.

വ്യാഴാഴ്ച രാത്രി ജനീവയിൽ നിന്നാണ് വിസ്ത ജെറ്റ് തിരുവനന്തപുരത്തേക്ക്തിരിച്ചത്. ഇങ്ങനെയൊരു വ്യവസായി വരുന്നതായി പൊലീസിന് വിവരമൊന്നും ലഭിച്ചില്ലായിരുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ഫ്രെഡറിക് ക്രിസ്ത്യൻ ഫിക്കാണെന്ന് തിരിച്ചറിഞ്ഞത്. ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും അമ്പരന്നത്.
ജർമ്മനിയിലെ പരമ്പരാഗത വ്യവസായ കുടുംബത്തിന്റെ അവകാശികളിൽ ഒരാളായ ഫ്ലിക്ക് അമൂല്യമായ കലാവസ്തുളുടെ സമ്പാദകനും കലാസ്വാദ കനുമാണ്.

2004ൽ 30 കോടി ഡോളർ (2500കോടി രൂപ) വി ലമതിക്കുന്ന കലാസൃഷ്ടികൾ ബെർലിനിലെ പ്രശസ്തമായ ഹാംബർഗർ ബാഫ് സിയത്തിന് ഫ്ലിക്ക് വായ്പയായിട്ട് നൽകിയത് വിവാദമായിരുന്നു.
നിയമ ബിരുദധാരിയായ ഫ്ലിക്ക് പഠനശേഷമാണ് കുടുംബത്തിന്റെ വ്യവസായ സംരംഭങ്ങൾ നോക്കി നടത്താൻ തീരുമാനിച്ചത്. ഫ്ലിക്കിന്റെ സ്വകാര്യശേഖരമായ ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക്ക് കളക്ഷൻ 150 കലാകാരതാരുടെ 2500 സൃഷ്ടികളുടെ ശേഖരമാണ്. മോഡേൺ ആർ സൃഷ്ടികളാണ് മിക്കതും. ഈ സ്വകാര്യ സമ്പാദ്യത്തിന്റെ മുല്യം100 കോടി ഡോളറെങ്കിലും (8200 കോടി രൂപ) വരുമെന്നാണ് ഏകദേശ കണക്ക്.

Advertisment