മടങ്ങുന്നവർക്കായി കുറഞ്ഞ ചിലവിൽ വിമാന സർവ്വീസ് ഒരുക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: സന്ദർശക വിസയിലെത്തിയവരും ഗർഭിണികളും വിദ്യാർത്ഥികളും ജോലി നഷ്ടപ്പെട്ടവരും ജയിൽ മോചിതരുമുൾപ്പെടെ കൊ വിഡ് മൂലം സൗദിയിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാനായി കുറഞ്ഞ നിരക്കിൽ വിമാന സർവ്വീസ് ഒരുക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തയ്യാറാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

ജീവ ഭയവുമായി വിമാനം കാത്തിരിക്കുന്ന പ്രവാസികളെ കൊള്ള ചെയ്യാൻ സ്വകാര്യ വിമാനക്കമ്പനികൾക്ക് അവസരം ഒരുക്കരുത്. പതിറ്റാണ്ടുകളായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികളെ കയ്യൊഴിയരുതെന്നും കുറഞ്ഞ ചിലവിൽ കൂടുതൽ വിമാന സർവീസുകൾ ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഫോറം ആവശ്യപ്പെട്ടു.

Advertisment