പുതിയ ഇനം ഇഞ്ചി, മഞ്ഞള്‍, ഉലുവ എന്നിവ കര്‍ഷകരിലേക്ക് എത്തുന്നു: തയ്യാറായത് മ​ഞ്ഞ​ളിന്റെ ര​ണ്ടും ഇ​ഞ്ചി​യു​ടെ​യും ഉ​ലു​വ​യു​ടെ​യും ഓ​രോ ഇ​ന​ങ്ങ​ളും

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, October 1, 2020

കോ​ഴി​ക്കോ​ട്: പുതിയ ഇനം ഇഞ്ചി, മഞ്ഞള്‍, ഉലുവ എന്നിവ കര്‍ഷകരിലേക്ക് എത്തുന്നു. മ​ഞ്ഞ​ളിന്റെ ര​ണ്ടും ഇ​ഞ്ചി​യു​ടെ​യും ഉ​ലു​വ​യു​ടെ​യും ഓ​രോ ഇ​ന​ങ്ങ​ളു​മാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​ത്. സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ദേ​ശീ​യ ഏ​കോ​പ​ന സ​മി​തി​യു​ടെ (എഐസിആ​ര്‍പിഎ​സ്) ദേ​ശീ​യ ശി​ല്‍​പ​ശാ​ല​യി​ല്‍ പുതിയ ഇനങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ തീരുമാനം.

ഗു​ണ​മേ​ന്മ​യും വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ല​യി​രു​ത്തി ഇ​വ ക​ര്‍​ഷ​ക​രി​ലേ​ക്കെത്താ​ന്‍ ത​യാ​റാ​ണെ​ന്ന് കോ​ഴി​ക്കോ​ട്​ ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ര​ണ്ടു ദി​വ​സ​ത്തെ ഓ​ണ്‍​ലൈ​ന്‍ ശി​ല്‍​പ​ശാ​ല വി​ല​യി​രു​ത്തി.

കോ​ഴി​ക്കോ​ട്​ ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ ​ഡി പ്ര​സാ​ദ്​ ആ​ണ് പു​തി​യ ഇനം ഇ​ഞ്ചി വി​ത്തി​ന്​ പി​ന്നി​ല്‍. കേ​ര​ളം, ക​ര്‍​ണാ​ട​കം, ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് പു​ത്ത​ന്‍ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് എസിസി 247 എ​ന്ന ​ഇ​നം വിത്ത്.

ഗു​ണ്ടൂ​രി​ല്‍​നി​ന്നു​ള്ള എ​ല്‍ടിഎ​സ്‌ 2, ഡൊ​പാ​ളി​യി​ല്‍​നി​ന്നു​ള്ള രാ​ജേ​ന്ദ്ര ഹ​ല്‍​ദി എ​ന്നീ മ​ഞ്ഞ​ള്‍ ഇ​ന​ങ്ങ​ളും ഹി​സാ​റി​ല്‍​നി​ന്നു​ള്ള ഉ​ലു​വ ഇ​ന​വു​മാ​ണ് മ​റ്റു സു​ഗ​ന്ധ വി​ള​ക​ള്‍. ഐസിഎആ​ര്‍ അ​സി. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​വി​ക്ര​മാ​ദി​ത്യ പാ​ണ്ഡെ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് കൃ​ഷി​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി വി​ത്തു​ക​ള്‍ പു​റ​ത്തി​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

×