നിങ്ങൾ ഗുളിക കഴിച്ച്‌ ആര്‍ത്തവം നീട്ടി വയ്ക്കാറുണ്ടോ …….. എങ്കിൽ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഹെല്‍ത്ത് ഡസ്ക്
Monday, August 12, 2019

അടുത്ത ബന്ധുവിന്റെ കല്യാണമോ ഒരു ദൂരയാത്രയോ ഒക്കെ വന്നാല്‍ സ്ത്രീകളില്‍ പലരും ആര്‍ത്തവ ദിനങ്ങൾ മാറ്റാനായി ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച്‌ ഒന്നോ രണ്ടോ ദിവസത്തേക്ക് ആര്‍ത്തവം നീട്ടി വയ്ക്കാറണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ഗുളിക കഴിച്ച്‌ ആര്‍ത്തവം നീട്ടിവയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഒരു കാരണവശാലും ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നോ മറ്റോ സ്വയം വാങ്ങിക്കഴിക്കരുത്.

ആര്‍ത്തവം നീട്ടിവയ്ക്കാന്‍ ഗുളിക കഴിക്കുന്നവർ ഡോ ക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഗുളിക ഉപയോഗിക്കുക. ഒരിക്കല്‍ ഡോക്ടര്‍ എഴുതി തന്ന കുറിപ്പടി ഉപയോഗിച്ച്‌ പിന്നീടും ഇത്തരം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കരുത്. അടിക്കടി ഉപയോഗിക്കുന്നതും ഒഴിവാക്കുക. മറ്റ് മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കുക. ഇല്ലെങ്കില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഇടയ്ക്ക് ഗുളിക കഴിക്കാന്‍ മറന്നു പോയാല്‍ മറന്നു പോയതും കൂടി ചേര്‍ത്ത് അടുത്ത തവണ കഴിക്കരുത്. ആര്‍ത്തവം വരുമെന്ന് ഉറപ്പായാല്‍ ഗുളിക കഴിക്കുന്നത് നിര്‍ത്തുക.

×