ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ യു എ ഇ ചാപ്റ്റര്‍ ഉത്ഘാടനം ജൂലായ്‌ 16 ന്, മുന്‍ ഹൈക്കോടതി ജഡ്ജ് കമാല്‍ പാഷ നിര്‍വഹിക്കുന്നു.

New Update

publive-image

ദുബായ്: പ്രവാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴിൽ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 2020 നവംബർ ഒന്നിന് കേരള പിറവിദിനത്തില്‍ സൗദി അറേബ്യയിലെ റിയാദില്‍ റാഫി പാങ്ങോടിന്‍റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനം സൗദിയെ കൂടാതെ മറ്റു ഗൾഫ് രാജ്യങ്ങളായ ബഹ്റൈൻ. കുവൈറ്റ് ഒമാൻ ഖത്തർ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തി ച്ചുവരുകയാണ് ഒപ്പം കേരളത്തിലും സംഘടനാ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്

Advertisment

ട്രാവൻകൂർ ആക്ട് പ്രകാരം രൂപീകരിച്ച സംഘടന മുൻ ഹൈക്കോടതി ജഡ്ജ് കമാൽ പാഷ, സാമൂഹ്യപ്രവർത്തകന്‍ നാസർ മാനു. നൗഷാദ് ആലത്തൂർ., മാധ്യമ  പ്രവര്‍ത്തകന്‍ ജയൻ കൊടുങ്ങല്ലൂർ. അഡ്വക്കറ്റ് ആര്‍.മുരളീധരൻ. സാമുഹ്യ പ്രവര്‍ത്തകന്‍ ബഷീർ അമ്പലായി, വേണു പരമേശ്വരൻ, അൻവർ അബ്ദുള്ള, അബ്ദുൽ അസീസ് പവിത്ര തുടങ്ങിയവരാണ് സംഘടനക്ക് താങ്ങും തണലുമായി നില്‍ക്കുന്നത്.

എമിറേറ്റ്സ് കേന്ദ്രീകരിച്ച് യുഎഇയിൽ സംഘടന സംവിധാനം നിലവില്‍ വരുകയാണ് അഡ്വ ക്കേറ്റ് മനു ഗംഗാധരന്‍റെ നേതൃത്വത്തിൽ അഷ്റഫ് താമരശ്ശേരി ഉൾപ്പെടെയുള്ള വ്യക്തികൾ യു എ ഇയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

അഡ്വക്കറ്റ് മനു ഗംഗാധരന്‍റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാന്യനായ മുഖ്യ രക്ഷാ ധികാരിയുമായ മുൻ ഹൈക്കോടതി ജഡ്ജി കമാൽ പാഷ  ജൂലായ്‌ 16 ന് വൈകീട്ട് അഞ്ചു മണിക്ക് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന യോഗത്തിൽ ജിസിസി രാജ്യങ്ങളിലുള്ള സംഘ ടനാ നേതാക്കളും വിശിഷ്ടാതിഥികളും പങ്കെടുക്കുന്നു, ജി സി സി യിലെ കലാകാരന്മാരുടെ കലാപ രിപാടികളും അരങ്ങേറും.

ഗൾഫ് മലയാളി ഫെഡറേഷൻ പ്രവാസികളുടെ സാമൂഹ്യ ക്ഷേമത്തിനും ഉന്നമനത്തിനും. ആരോ ഗ്യ ക്ഷേമത്തിനും നിയമ സഹായത്തിനും എന്നും എപ്പോഴും പ്രവർത്തിക്കുകയെന്നതാണ് സംഘ ടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ.. മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ സ്വയം തൊഴിൽ കണ്ടെത്താൻ. പ്രവാസിക്ഷേമ പദ്ധതികൾ സർക്കാരുമായി സഹകരിച്ച് കൊണ്ടുള്ള ടൂറി സം മേഖലകളിലുള്ള പദ്ധതികൾ. മെമ്പർമാർക്ക് ഡെത്ത് ഇൻഷുറൻസ്. കരുതൽ പദ്ധതികൾ. പ്രവാസി കൃഷിദീപം. പ്രവാസി ഭവന പദ്ധതികൾ.. ഹോസ്പിറ്റൽ പദ്ധതികൾ തുടങ്ങിയവ ഗൾഫ് മലയാളി ഫെഡറേഷൻ ഉദ്ദേശലക്ഷ്യങ്ങളില്‍ ഒന്നാണ്.

പ്രവാസികള്‍ക്കുള്ള നിയമ സഹായത്തിനായി കേരളത്തിലും ഡൽഹിയിലും പ്രമുഖരായ അഡ്വ ക്കറ്റ്മാരുടെ ലീഗൽ സംവിധാനം നിലവിലുണ്ട് ഗൾഫ് മലയാളി ഫെഡറേഷൻ യുഎഇ ചാപ്റ്റർ നേതാക്കളായ യുഎഇയിലെ സന്നദ്ധ സംഘടനകളില്‍ പ്രവർത്തിച്ചു മുന്നണി പോരാളികളായ ഷാബു സുൽത്താൻ. നിഹാസ് ഹാഷിം. നാസർ ഷ്കോ.തുടങ്ങിയവര്‍ നേതൃത്വം വഹിക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉന്നൽ കൊടുത്തുകൊണ്ട് പ്രവർത്തിക്കു ന്ന സംഘടനയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെ നീണ്ട നിരതന്നെ യുണ്ട്. ഈ അവസരത്തില്‍ യു എ ഇ ചാപ്റ്റര്‍ ഉത്ഘാടന സുദിനത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.

Advertisment