ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ മാനസിക, ശാരീരിക കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഗോദ്രെജ് ഇന്റീരിയോ പഠനം; 22 ശതമാനം കുട്ടികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് കട്ടിലില്‍, 14 ശതമാനം പേര്‍ നിലത്ത്

New Update

publive-image

Advertisment

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ മാനസിക, ശാരീരിക കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സര്‍വെ. ഗോദ്രെജ് ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ ഗോദ്രെജ് ആന്‍ഡ് ബോയ്സിന്റെ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്രെജ് ഇന്റീരിയോ ഈയിടെ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയതാണ് ഇത്.

ഗോദ്രെജ് ഇന്റീരിയോയുടെ വര്‍ക്ക്പ്ലേസ് ആന്‍ഡ് എര്‍ഗോണോമിക്സ് റീസര്‍ച്ച് സെല്‍ വീട്ടിലിരുന്ന് പഠിക്കുന്ന 350 കുട്ടികളിലാണ് പഠനം നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3 മുതല്‍ 15 വയസുവരെ പ്രായമുള്ള സ്‌കൂള്‍ കുട്ടികളുടെ ശൈലികളാണ് പഠനത്തിന് വിധേയമാക്കിയത്. മാതാപിതാക്കളെയും പഠനത്തിന്റെ ഭാഗമാക്കിയിരുന്നു.

കുട്ടികള്‍ ദിവസവും 4-6 മണിക്കൂര്‍ വിവിധ ഗാഡ്ജെറ്റുകളില്‍ ചെലവഴിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ സമ്മതിക്കുന്നു. ലോക്ക്ഡൗണ്‍ മൂലം സ്‌കൂള്‍ പൂട്ടുന്നതിന് മുമ്പ് അവര്‍ ഉപയോഗിച്ചിരുന്നതിനേക്കാള്‍ 2-3 മണിക്കൂര്‍ കൂടുതലാണിത്. സ്‌ക്രീന്‍ സമയത്തിലുണ്ടായ ഈ വര്‍ധന കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കാം.

52 ശതമാനം കുട്ടികള്‍ക്കും ദിവസവും ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. 36 ശതമാനത്തിന് ആഴ്ചയില്‍ നാലു തവണ മാത്രമാണ് ക്ലാസുകള്‍. 41 ശതമാനം കുട്ടികളും കണ്ണിന് ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടു. 22 ശതമാനം കുട്ടികളും കട്ടിലില്‍ ഇരുന്നാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തത്. 14 ശതമാനം പേരാകട്ടെ നിലത്തിരുന്നും ക്ലാസില്‍ പങ്കെടുത്തെന്ന് പഠനത്തില്‍ കണ്ടെത്തി.

വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികളെ സഹായിക്കാനായി ഗോദ്രെജ് ഇന്റീരിയോ ഒരു വെബിനാര്‍ സംഘടിപ്പിച്ചു. കുട്ടികള്‍ വീട്ടിലിരുന്ന പഠിക്കുമ്പോള്‍ ഉണ്ടാകേണ്ട മികച്ച അന്തരീക്ഷത്തെ കുറിച്ച് മാതാപിതാക്കള്‍ക്ക് വെബിനാര്‍ ബോധവല്‍ക്കരണം നല്‍കി.

പകര്‍ച്ചവ്യാധി തടയാന്‍ സര്‍ക്കാരുകള്‍ മൈക്രോ ലോക്ക്ഡൗണുകള്‍ തുടരുകയാണ്. എര്‍ഗോണോമിക്ക് പഠന സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വെബിനാല്‍ അറിവ് പകര്‍ന്നു. കുട്ടികള്‍ ആരോഗ്യത്തോടെ പഠിക്കാന്‍ വേണ്ട ഡയറ്റുകള്‍, ശാരീരക വ്യായാമങ്ങള്‍ തുടങ്ങിയവയും ഹൈലൈറ്റ് ചെയ്തു.

1700ലധികം പേര്‍ വെബിനാറില്‍ പങ്കെടുത്തു. വിദ്യാഭ്യാസ വിദഗ്ധരും ആരോഗ്യ സംരക്ഷണ വിദഗ്ധരുമാണ് വെബിനാര്‍ നയിച്ചതും മാതാപിതാക്കള്‍ക്ക് ആവശ്യമായ പരിഹാരങ്ങള്‍ ചൂണ്ടിക്കാട്ടിയതും.

ജാഗരണ്‍എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സിഡിഒ ലഫ്.കേണല്‍ എ.ശങ്കറായിരുന്നു വെബിനാര്‍ മോഡറേറ്റര്‍. ഡിപിഎസ് നാഷിക്, വാരണാസി, ലാവ നാഗ്പൂര്‍ ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് രാജാര്‍ഹിയ, കൊറോബൊറേ സഹ-സ്ഥാപക ലിന അഷര്‍, ചൈല്‍ഡ് സൈക്കോളജിസ്റ്റ് ചാന്ദ്നി ഭഗത്, അഗാര്‍ക്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപക ഫതെമ അഗാര്‍ക്കര്‍, ഗോദ്രെജ് ഇന്റീരിയോ വര്‍ക്ക്പ്ലേസ് ആന്‍ഡ് എര്‍ഗോണോമിക്സ് റീസര്‍ച്ച് സെല്‍ പ്രിന്‍സിപ്പല്‍ എര്‍ഗോണോമിസ്റ്റ് ഡോ. റീന വലേച്ച എന്നിവരുള്‍പ്പെട്ട എട്ടംഗ പാനലുമുണ്ടായിരുന്നു.

godrej interio
Advertisment