71% മാതാപിതാക്കളും ക്യാമറ കണക്റ്റുചെയ്ത ഡിവൈസുകളില്‍ നിന്ന് ഡാറ്റ ചോര്‍ച്ച ഭയപ്പെടുന്നതായി ഗോദ്‌റെജ് പഠനം

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, July 26, 2021

കൊച്ചി: പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍, കുട്ടികള്‍ക്കായി ഡാറ്റ സ്വകാര്യത ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന് കീഴിലുള്ള ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്. 71% ഇന്ത്യന്‍ മാതാപിതാക്കളും തങ്ങളുടെ ഫോണില്‍ നിന്നോ ക്യാമറയുള്ള കണക്റ്റുചെയ്ത ഡിവൈസുകളില്‍ നിന്നോ ഡാറ്റ ചോര്‍ച്ച ഭയപ്പെടുന്നുവെന്ന് ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് നടത്തിയ സര്‍വേ പഠനത്തില്‍ പറയുന്നു. സ്മാര്‍ട്ട് ഡിവൈസുകള്‍ വാങ്ങുമ്പോള്‍ ഡാറ്റ സ്വകാര്യത വലിയ മുന്‍ഗണനയാണെന്നും സര്‍വേയില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

1500ലേറെ രക്ഷിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍, 46% രക്ഷിതാക്കള്‍ മാത്രമാണ് അവരുടെ ഡിവൈസുകളില്‍ ഓണ്‍ലൈന്‍ ഒടിടി/സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കായി ചൈല്‍ഡ് ലോക്കുള്ളതായി വെളിപ്പെടുത്തിയത്. 78% പേര്‍ ഹോം ക്യാമറകള്‍ക്ക് ഡാറ്റ സ്വകാര്യത ഒരു പ്രധാന സവിശേഷതയായി ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രമുഖ ഹോം സെക്യൂരിറ്റി സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്, അടുത്തിടെ സ്‌പോട്ട്‌ലൈറ്റ് എന്ന പേരില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹോം ക്യാമറ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച ഈ പുതിയ ശ്രേണി മികച്ച ഇന്‍ക്ലാസ് ഡാറ്റ സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.

ലോക രക്ഷാകര്‍തൃ ദിനത്തോടനുബന്ധിച്ച് ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് സംഘടിപ്പിച്ച വെബിനാറില്‍, കുട്ടികള്‍ക്കായി ഡാറ്റ സ്വകാര്യത ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത സൈബര്‍ സുരക്ഷ, ശിശു ആരോഗ്യ രംഗത്തെ വിദഗ്ധരും ഉയര്‍ത്തിക്കാട്ടി. കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ സുരക്ഷ എന്ന വിഷയത്തില്‍, ഓണ്‍ലൈന്‍ പാരന്‍റിങ് സമ്മിറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച വെബിനാര്‍, ഓണ്‍ലൈന്‍ പാരന്‍റിങ് സമ്മിറ്റ് സഹസ്ഥാപക സ്‌നേഹ തപാഡിയ മോഡറേറ്റ് ചെയ്തു. സൈബര്‍ നിയമ, സുരക്ഷ രംഗത്തെ വിദഗ്ധനായ ഡോ.ജി.അനന്ത് പ്രഭു, ഈസി പാരന്റിങ് ഹബ് സ്ഥാപക റിധി ദിയോറ, ചൈല്‍ഡ്, ഫാമിലി സൈക്യാട്രിസ്റ്റ് ഡോ.സിറക് മാര്‍ക്കര്‍, ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രതിനിധി സുശാന്ത് ഭാര്‍ഗവ ഉള്‍പ്പെടെയുള്ള പ്രമുഖ പാനലിസ്റ്റുകള്‍ വെബിനാറില്‍ പങ്കെടുത്തു. ഇന്‍റര്‍നെറ്റും മൊബൈല്‍ ഡിവൈസുകളുമായുള്ള ബന്ധം മാതാപിതാക്കള്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും, വീട്ടില്‍ പുതിയ ഡിവൈസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.

കണക്റ്റുചെയ്ത ഡിവൈസുകള്‍ ഇന്ത്യന്‍ വീടുകളില്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുമ്പോള്‍ സുരക്ഷാ ലംഘനങ്ങളുടെ സാധ്യതയും വര്‍ധിക്കുകയാണെന്നും ഇതിനുള്ള പ്രതിവിധിയായാണ് ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് സ്‌പോട്ട്‌ലൈറ്റ് ഹോം ക്യാമറകള്‍ അവതരിപ്പിച്ചതെന്നും ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് മെഹര്‍നോഷ് പിതവല്ല പറഞ്ഞു.

×