മഹീന്ദ്രയുടെ പ്രീമിയം എസ്‍യുവിയായ എക്സ്‌യുവി 700 വാങ്ങി ഗോകുല്‍ സുരേഷ്

author-image
Charlie
Updated On
New Update

publive-image

പാപ്പന്‍ വിജയത്തിന് പിന്നാലെ എക്സ്‍യുവി 700 വാങ്ങി ഗോകുല്‍ സുരേഷ്. മഹീന്ദ്രയുടെ പ്രീമിയം എസ്‍യുവിയായ എക്സ്‌യുവി 700 ഡീസല്‍ വകഭേദം എഎക്സ്‌ 7 ആണ് ഗോകുലിന്റെ പുതിയ വാഹനം. നേരത്തെ മഹീന്ദ്രയുടെ ഥാര്‍ ഗോകുല്‍ സ്വന്തമാക്കിയിരുന്നു. എക്സ്‍യുവി 700 എഎക്സ് 7 ഓള്‍വീല്‍ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്.

Advertisment

മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്സ്‍യുവി 700 കഴിഞ്ഞ വര്‍ഷമാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ എസ്‌യുവിയില്‍ മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്.

എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്‌പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണു സൃഷ്ടിക്കുക. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്‌പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്), പൈലറ്റ് അസിസ്റ്റ് ഫീച്ചര്‍, അലക്സ വോയ്സ് ഇന്റഗ്രേഷ‍ന്‍ സപ്പോര്‍ട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്പീക്കറോടെ സോണി ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഇരട്ട ടച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ഡ്രൈവര്‍ ഡിസ്പ്ലേയില്‍ ത്രിമാന മാപ് തുടങ്ങിയവയൊക്കെ ഈ എസ്‌യുവിയിലുണ്ട്.

Advertisment