സ്വര്‍ണ വില ദിനംപ്രതി മുകളിലേക്കു കുതിക്കുകയാണ്. സ്വര്‍ണ നിക്ഷേപമുള്ളവര്‍ക്കിതു സന്തോഷം നല്കുമ്പോള് വിവാഹങ്ങ ള്‍ക്കും മറ്റും തയ്യാറെടുക്കുന്നവരുടെ മനസില്‍ കടുത്ത ആശങ്ക യാണ്.പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഇതൊരു സര്‍വ്വക്കാല റെക്കോര്‍ഡാണ്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില.
/sathyam/media/post_attachments/am6sklAp6GRcgkZOVALi.jpg)
ഇക്കഴിഞ്ഞ ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായി രുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നിരുന്നു.വിവാഹസീസണ് അടുത്തതും ഓണക്കാലമായതുമാണ് കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് 22,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
/sathyam/media/post_attachments/5OzXtdZpDU38LRKioxII.jpg)
സ്വര്‍ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പന യിലും ഇടിവുണ്ടായിട്ടുണ്ട്.ഉയര്‍ന്ന വിലയ്ക്ക് കാരണമായ ആഭരണങ്ങള്‍ കൂടുതല്‍ ആളുകള്‍ വില്‍ക്കുന്നതിനാല്‍ ജ്വല്ലറികള്‍ സ്ക്രാപ്പ് വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടു ത്തിയിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസ ത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തി നിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്ക്കു ന്നതിനാല്‍ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
/sathyam/media/post_attachments/KHU33Pjk6SkPjN9oIhnv.jpg)
കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു. ഡിസംബറോടെ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1560-1580 ഡോളറായി ഉയര്‍ന്നേക്കാം എന്നാണ് വിദഗ്ദ്ധരുടെ കണക്കു കൂട്ടല്‍.
അതായത് ഇന്ത്യയില്‍ പവന് 36,000 രൂപ, ഗ്രാമിന് 4500 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നേക്കും.അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ടെന്ന് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us