വീണ്ടും കരിപ്പൂർ വഴി സ്വർണക്കടത്ത്; ലൈഫ് ജാക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

New Update

publive-image

മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. വിമാനത്തിലെ സീറ്റിനടിയിൽ നിന്നുമാണ് സ്വർണം കണ്ടെടുത്തത്.

Advertisment

1147 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിലായിരുന്നു സ്വർണം കരിപ്പൂരിൽ എത്തിച്ചത്.

അതേസമയം സ്വർണം കടത്തിയ ആളെ പിടികൂടിയിട്ടില്ല. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. പ്രതിയ്ക്കായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ശുചീകരണ തൊഴിലാളികൾ വഴി സ്വർണം പുറത്തെത്തിക്കാനായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യമിട്ടിരുന്നത് എന്നാണ് കസ്റ്റംസിന്റെ നിഗമനം.

NEWS
Advertisment