ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമായി ദു:ഖ വെള്ളി

കുരിശുമെടുത്ത് ഗാഗുല്‍ത്താ മലയിലെത്തിയ ക്രിസ്തു അവിടെ വച്ച് നഗ്നനാക്കപ്പെട്ടു. യഹൂദ പുരോഹിതന്മാരാലും പടയാളികളാലും നിന്ദിക്കപ്പെട്ട് ക്രിസ്തു കുരിശിലേറി. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
ദു:ഖവെള്ളി

ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമായി ലോകമെങ്ങും ദു:ഖ വെള്ളി ആചരിക്കുന്നു. മനുഷ്യന്‍റെ പാപമോചനത്തിന് ദൈവപുത്രന്‍ കുരിശിലേറിയ ദിനമാണ് ദു:ഖ വെള്ളി.

Advertisment

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് കുരിശെന്ന് പഠനങ്ങള്‍ പറയുന്നു. കുരിശിന്‍റെ ജ്യോമതിക്കും സ്വസ്തികയ്ക്കുമുള്ള ബന്ധം ഇതാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ ഈശ്വരപ്രതീകമായി എണ്ണുകയും പിന്നീട് നികൃഷ്ടമായി അധപതിക്കുകയും ക്രിസ്തുവിന്‍റെ കുരിശു മരണത്തിന് ശേഷം കൃപാവരത്തിന്‍റെ ചിഹ്നമായി ഉയര്‍ത്തപ്പെടുകയും ചെയ്ത ചരിത്രമാണ് കുരിശിന്‍റേത്.

ദു:ഖവെള്ളിയുടെ ചരിത്രം ഇപ്രകാരമാണ്. റോമന്‍ അധികാരികള്‍ യേശുവിനെ ഇല്ലാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കുകയം മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കാല്‍വരി മലനിരകളില്‍ കുരിശുമായി കയറി യേശുവിനെ കുരിശില്‍ തറക്കുകയും ചെയ്തു.

തന്റെ ഇടവും വലവും രണ്ട് കള്ളന്‍മാരും ആയിരുന്നു ശിക്ഷിക്കപ്പെട്ടത്. ഈ ദിനത്തെയാണ് ദു:ഖവെള്ളി എന്ന് അറിയപ്പെടുന്നത്. കുരിശില്‍ ദിവസങ്ങളോളം കിടന്ന് യാതന അനുഭവിച്ചാണ് യേശു ജീവത്യാഗം ചെയ്തത്.

രാജ്യദ്രോഹവും മതനിന്ദയുമായിരുന്നു യേശുവിന്റെ മേല്‍ ചുമക്കപ്പെട്ട കുറ്റം. ചാട്ടയടിയും മറ്റും നടത്തിയ ശേഷമാണ് ദൈവപുത്രനെ ക്രൂരന്‍മാര്‍ കുരിശിലേറ്റിയത്.

യഹൂദര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ശിക്ഷാവിധിയല്ല ക്രൂശിക്കല്‍. പലസ്തീന്‍ പ്രദേശം റോമാക്കാരുടെ അധീനതയിലായതോടെയാണ് ക്രൂശിക്കല്‍ ഒരു ശിക്ഷാവിധിയെന്ന നിലയില്‍ യഹൂദജനത അംഗീകരിച്ചത്.

കുരിശുമെടുത്ത് ഗാഗുല്‍ത്താ മലയിലെത്തിയ ക്രിസ്തു അവിടെ വച്ച് നഗ്നനാക്കപ്പെട്ടു. യഹൂദ പുരോഹിതന്മാരാലും പടയാളികളാലും നിന്ദിക്കപ്പെട്ട് ക്രിസ്തു കുരിശിലേറി. 

നിന്ദിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തു കുരിശിനെ പാവനമാക്കി. ലോകമെമ്പാടുമുള്ള മനുഷ്യരുടെ പാപങ്ങള്‍ ചുമന്നാണ് ക്രിസ്തുദേവന്‍ കുരിശിലേറിയത്.

പിന്നീട് ക്രിസ്തു അനുഭവിച്ച പീഡാനുഭവത്തിന്‍റെ പ്രതീകമായി മാറുകയായിരുന്നു കുരിശ്. ഇന്നത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് രക്ഷയുടെ അടയാളമാണ്.