പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങള്‍; ലോകം വീണ്ടുമൊരു ദുഖവെള്ളി ആചരിക്കുന്നു

New Update

ലോകം വീണ്ടുമൊരു ദുഖവെള്ളി ആചരിക്കുന്നു .അനീതിക്കെതിരെയുള്ള പിടിവിടാത്ത സഹന സമരത്തില്‍ കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചുകൊടുക്കുകയായിരുന്നു ക്രിസ്തു. അങ്ങനെ സത്യത്തിലേക്കുള്ള വഴി ആപത് ബാന്ധവമുള്ള നെടിയ പീഡനങ്ങളുടേതാണെന്ന് യേശു ലോകത്തിനു കാണിച്ചുകൊടുത്തു.

Advertisment

ഉപാധിയില്ലാത്ത സ്‌നേഹവും ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട് ഇല്ലാത്തവന്റെ ഒപ്പംനിന്ന് മനുഷ്യന് ദൈവമാകാമെന്നു തെളിയിച്ച യേശുവിനൊപ്പം നില്‍ക്കാന്‍ പക്ഷേ സ്വന്തങ്ങളോ ബന്ധങ്ങളോ ശിഷ്യരോപോലും ഉണ്ടായിരുന്നില്ല.

ഒരു പക്ഷെ അവരെല്ലാം നിസഹായതയുടെ പടുകുഴിയാലായിരുന്നു. ജനക്കൂട്ടം ആവശ്യപ്പെട്ടത് യേശുവിനു പകരം കുറ്റവാളിയായ ബറാബസിനെ വിട്ടുകിട്ടാനാണ്. കാലിത്തൊഴുത്തില്‍ പിറന്നതു മുതല്‍ കുരിശാരോഹണം വരെയുള്ള ക്രിസ്തു ജീവിതം മറ്റെന്തിനേക്കാളും നാടകീയമാണ്.

ഗ്രീക്കുനാടകങ്ങള്‍ക്കു പോലുമില്ലാത്ത ദുരന്ത പര്യവസാനം. നീതിമാന്‍ സ്വന്തംദേശത്ത് അപമാനിക്കപ്പെടുമെന്ന് യേശു പറഞ്ഞ് സ്വന്തം ജീവിതത്തെ തൊട്ടുനിന്നാണ്. മനുഷ്യന്‍ മറ്റൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് അവനവനെ കണ്ടെത്താനും സ്വയംതിരുത്താനുമുള്ള ആത്മാവിന്റെ അള്‍ത്താരയിലെ കുമ്പസാരമാണ് ദുഖവെള്ളി.

യേശു വിനയത്തിന്റെ മഹനീയ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണ് ദുഃഖ വെള്ളി.ദൈവപുത്രന്‍ മനുഷ്യപുത്രനായി പിറന്ന യേശു നേരത്തെ എഴുതപ്പെട്ടത് നിവര്‍ത്തിക്കുകയായിരുന്നു.