/sathyam/media/post_attachments/6qgsxPrEs0AKn7Y04ZtE.jpg)
തിരുവനന്തപുരം: കെഎസ്ആർടിസി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ​ഗ്രാമവണ്ടി പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും വളരെ മികച്ച പ്രതികരണം. കേരള ചരിത്രത്തിൽ ആദ്യമായാണ് ​ഗ്രാമവണ്ടി പദ്ധതിയിലൂടെ ഇത്തരത്തിൽ വേറിട്ടൊരു ആശയം നടപ്പിലാക്കുന്നത്. ​ ഒരു പഞ്ചായത്തിലെ എല്ലാ മേഖലയിലേക്കും എത്താൻ കഴിയുന്ന രീതിയിലാണ് ​ഗ്രാമവണ്ടി സർവ്വീസ് നടത്തുക.
നാട്ടിൻ പുറങ്ങളിൽ മുഴുവൻ കെഎസ്ആർടിസി ബസുകൾ സഞ്ചരിക്കുക എന്നത് തന്നെയാണ് ഗ്രാമവണ്ടി പദ്ധതിയുടെ ലക്ഷ്യം. ​ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉൾപ്പെടെ ഇതിനായി സ്പോൺസർ ചെയ്യാനാകും. കൂടാതെ അമ്പല കമ്മിറ്റികൾ, സ്വകാര്യ വ്യക്തികൾ, വിവിധ വാർഷിക ആഘോഷങ്ങൾ നടത്തുന്നവർക്ക് ഇതിലേക്ക് സ്പോൺസർ ചെയ്യാനുമാകും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാനാണ് കെഎസ് ആർടിസി യും തദ്ദേശസ്വയംഭരണ വകുപ്പും
ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടുകളിൽ നിർദ്ദേശിക്കുന്ന സമയത്ത് ബസ് സർവ്വീസ് നടത്തും. ഒരോ വാർഡുകളിലും നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ടാകാം. അത്തരത്തിലുള്ളവരെ കണ്ടെത്തി സ്പോൺസർഷിപ്പ് ലഭിച്ചാൽ 365 ദിവസവും സർവ്വീസ് നടത്താനാകും.
കെഎസ്ആർടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ​ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാ​ഗത സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് "ഗ്രാമവണ്ടി".
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസർ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവടങ്ങളിലും ഓ​ഗസ്റ്റ് മാസത്തിൽ ​​ഗ്രാമണ്ടികളുടെ സർവ്വീസ് ആരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us