New Update
600 ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് തടസം സൃഷ്ടിക്കും വിധം പരസ്യങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നും പരസ്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചതിനുമാണ് ഗൂഗിളിന്റെ നടപടി.
Advertisment
മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആപ്ലിക്കേഷനുകളെ ഗൂഗിള്‍ കണ്ടെത്തിയത്. ഭൂരിഭാഗവും ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത്.ഈ ആപ്ലിക്കേഷനുകള്‍ക്കെല്ലാം കൂടി 450 കോടിയിലധികം ഡൗണ്‍ലോഡുകളാണുള്ളത്.
ഫോണ്‍ ഉപയോഗത്തിനിടെ അപ്രതീക്ഷിതമായ രീതികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പരസ്യങ്ങളും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുമ്ബോഴും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്ബോഴുമെല്ലാം കയറിവരികയും ചെയ്യുന്ന പരസ്യങ്ങളാണ് അപ്ലിക്കേഷന്‍ നീക്കാന്‍ കാരണമായത്.