Advertisment

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക; റോഡുകള്‍ വെള്ളത്തിലാണ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

അതിശക്തമായ മഴയില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക. പല പ്രദേശങ്ങളിലെ ഇടവഴികളും വെള്ളത്തിനടിയിലാണ്. ഈ സമയത്ത് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ചാല്‍ പല സ്ഥലങ്ങളിലും വാഹനങ്ങള്‍ കുടുങ്ങി പോകാന്‍ സാധ്യത ഏറെയാണ്.

പ്രധാന റോഡുകള്‍ അല്ലാതെ പരിചയമില്ലാത്ത ഇടറോഡുകളില്‍ ഇപ്പോള്‍ ട്രാഫിക്ക് കൂടിയിട്ടുണ്ട്. ഈ വഴികളില്‍ പലതിലും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള യാത്ര വേണ്ടെന്ന് വെയ്ക്കുന്നതാണ് നല്ലത്. ഗൂഗിള്‍ മാപ്പില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹൈറേഞ്ച് റോഡുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. യാത്രകള്‍ പകല്‍ വെളിച്ചത്തില്‍ ചെയ്യുക. റോഡുകള്‍ മൊത്തമായി മണ്ണിടിച്ചിലില്‍ താഴേക്ക് പോകാം, കൂടുതല്‍ വാഹനങ്ങള്‍ പോകുന്നത് പോലും മണ്ണിടിച്ചിലിന് കാരണമാകാം.

Advertisment