പ്രവാസികളോട് സർക്കാരുകൾ പൂർണമായും കടമ നിറവേറ്റണം: സുരേന്ദ്രൻ കരീപ്പുഴ

New Update

അൽകോബാർ: ആധുനിക കേരളത്തിന്റെ വളർച്ചക്ക് വലിയ പങ്കുവഹിച്ച പ്രവാസികളുടെ വിഷയങ്ങൾ സർക്കാരുകൾ പൂർണമായും ഏറ്റെടുത്ത് അവരോടുള്ള കടമ നിറവേറ്റണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരീപ്പുഴ അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്കാരിക വേദി തെക്കൻ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സംസ്ഥാന കേന്ദ്ര സർക്കാരുകൾ പുലർത്തിയ സമീപനം നന്ദികേടും ക്രൂരവുമാണെന്ന് പറഞ്ഞ അദ്ധേഹം പ്രവാസിസംഘടനകൾ ചെയ്യുന്ന പ്രശംസനീയ സേവനങ്ങൾ സർക്കാരുകൾക്ക് ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞു മാറാനുള്ള ഉപാധിയല്ലെന്നും ഓർമ്മിപ്പിച്ചു.

Advertisment

publive-image

പ്രവാസികൾക്ക് മാത്രമല്ല, നാടിനും വലിയ അഭിവൃദ്ധിയും വികസനവും കൈവരുത്താൻ ഉതകുന്ന പ്രവാസി അവകാശ പത്രിക നടപ്പിലാക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാവണമെന്ന് മുഖ്യ പ്രഭാഷണത്തിൽ കിഴക്കൻ  പ്രവിശ്യ പ്രസിഡണ്ട് എം.കെ. ഷാജഹാൻ അഭിപ്രായപ്പെട്ടു. സമഗ്രമായ പ്രവാസി അവകാശ പത്രിക തയാറാക്കിയ വെൽഫെയർ പാർട്ടിക്ക് രാജ്യത്ത് സമീപ ഭാവിയിൽത്തന്നെ വലിയ മാറ്റം വരുത്താൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് കാല ആരോഗ്യ പ്രശ്നങ്ങളിൽ സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ദമ്മാം തഖ് വാ മെഡിക്കൽ കോംപ്ലക്സ് ൽ നിന്നുള്ള ഡോക്ടർ അനൂപ് ഡി പരീദ് സംസാരിച്ചു. ഇൻഷുറൻസ് സൗകര്യങ്ങൾ ചികിത്സാ  രംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ ഇൻഷൂറൻസ് കൺസൽട്ടൻറ് അനീസ് തമ്പി സംസാരിച്ചു.

പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യാ ജനറൽ സെക്രട്ടറി മുഹ്സിൻ ആറ്റശ്ശേരി, വെൽഫയർ കൺവീനർ ജംഷാദ് കണ്ണൂർ, ഖോബാർ റീജിയണൽ കമ്മിറ്റി പ്രസിഡൻറ് സിറാജ് തലശ്ശേരി, ജനറൽ. സെക്രട്ടറി, അൻവർ സലിം, ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ജനറൽ. സെക്രട്ടറി ബിജു പൂതക്കുളം, ജുബൈൽ റീജിയണൽ കമ്മിറ്റി പ്രസിഡൻറ് ഡോക്ടർ ജൗഷീദ്, റാഷിദാഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.

തെക്കൻ മേഘലയുടെ പ്രസിഡന്റ് ഹാജ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഷനോജ്, സ്വാഗതവും സെക്രട്ടറി സുലൈമാൻ നന്ദിയും പറഞ്ഞു. മുഹമ്മദ് റാഫി, ഹബീബ് മാങ്കോട്, ആരിഫാ ജംഷി, എന്നിവർ സാങ്കേതിക സൗകര്യങ്ങളൊരുക്കി.

Advertisment