പാലക്കാട്: ന്യൂനപക്ഷ ക്ഷേമ പദ്ധതി ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് 80:20 അനുപാതം റദ്ദാക്കിയ കോടതി വിധി വസ്തുതകൾക്ക് നിരക്കുന്നതല്ല. മുസ്ലിംകളുടെ വിദ്യാഭ്യാസ പരവും സാമൂഹികവുമായ പിന്നോക്കാവസ്ഥ പഠിച്ച് സച്ചാർ കമ്മിറ്റി തയ്യാറാക്കിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ മറ്റ് ന്യൂനപക്ഷ സമൂഹങ്ങൾക്കും ജനസംഖ്യാനുപാതികമായി നൽകണമെന്ന കോടതി വിധി സർക്കാർ വസ്തുതകൾ പഠിച്ച് അപ്പീൽ പോവണം .
പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കായി നിരവധി പദ്ധതികളുണ്ട്.
/sathyam/media/post_attachments/WKQ1lpT1I7bnVsDFY1Fm.jpg)
പട്ടികജാതി,പട്ടികവർഗ്ഗം, നാടാർ , പരിവർത്തിത ക്രിസ്ത്യാനികൾ, മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാർ തുടങ്ങി പല വിഭാഗങ്ങൾക്കും പ്രത്യേകം പദ്ധതികളുണ്ട്.അതു പ്രകാരം മുസ്ലിംകളുടെ പിന്നോക്കാവസ്ഥ മാത്രം പഠിച്ചു തയ്യാറാക്കിയ സച്ചാർ കമ്മിറ്റി റിപ്പോർട്ടും പാലോളി കമ്മിറ്റി ശുപാർശ ചെയ്ത കാര്യങ്ങളും മുസ്ലിം സമുദായത്തിന്ന് വേണ്ടി മാത്രമുള്ളതാണ്.
അതിൽ 80: 20 അനുപാതമുണ്ടാക്കി മറ്റുള്ളവരെയും ഉൾപ്പെടുത്തിയത് അന്നത്തെ സർക്കാർ ചെയ്ത തെറ്റാണ്.അത് നൂറ് ശതമാനവും മുസ്ലിം സമുദായത്തിന്ന് വേണ്ടിയുള്ളതാണ്.
പിന്നോക്കക്കാരായ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും സിഖ്കാർക്കുമെല്ലാം ഇത്തരത്തിലുള്ള വിവിധ ക്ഷേമ പദ്ധതികളുണ്ട്.ഇതും അങ്ങനെ കണ്ടാൽ മതി.അതിനാൽ സർക്കാർ ഈ പ്രശ്നത്തിൽ എത്രയും പെട്ടന്ന് ഇടപെടേണ്ടതാണെന്ന് പ്രമുഖ പണ്ഡിതനും പ്രബോധകനുമായ ഡോ. ഹുസൈൻ മടവൂർ പത്രക്കുറിപ്പിൽ പറഞ്ഞു.