/sathyam/media/post_attachments/kFpo4FPWG9LLyLjvqwLZ.jpg)
പാലക്കാട്: നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിമൻ്റ്, ക്വാറി, ക്രഷർ, സ്റ്റീൽ എന്നിവയുടെ വില നിയന്ത്രിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്കു മുന്നിൽ നിൽപ്പു സമരം നടത്തി
ജില്ല സെക്രട്ടറി ശ്രീധരൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ കെ സുന്ദരൻ അദ്ധ്യക്ഷനായി. എസ്.സുനിൽ, വി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.