ഇ.എസ്.ഐ.സി ഗുണഭോക്താക്കള്‍ക്ക് 50 ശതമാനം തൊഴിലില്ലായ്മ ആനുകൂല്യം; കേന്ദ്രത്തിന്റെ സുപ്രധാന നീക്കം ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന പ്രകാരം പേയ്‌മെന്റ് തുക വര്‍ധിപ്പിച്ചതായുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം (ഇ.എസ്.ഐ.സി) വരിക്കാര്‍ക്ക് ഡിസംബര്‍ 31 വരെ യോഗ്യതാ മാനദണ്ഡങ്ങളോടെ 50 ശതമാനം തൊഴിലില്ലായ്മ ആനുകൂല്യത്തിന് വഴിയൊരുക്കുന്നു.

Advertisment

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ട പ്രസ്തുത സീകിമിലുള്ള ഫോര്‍മല്‍ ജീവനക്കാര്‍ക്ക് ഈ നീക്കം ആശ്വാസകരമാകും.

തൊഴിലില്ലായ്മ ആനുകൂല്യത്തിന് വേണ്ടി ഇ.എസ്.ഐ.സിയുടെ ആഭിമുഖ്യത്തില്‍ അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന 2021 ജൂണ്‍ 30 വരെ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി ഇ.എസ്.ഐ.സി അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെ ഈ സ്‌കീം ലഭ്യമാകുമെന്നും അവര്‍ അറിയിച്ചു.

പുതുക്കിയ മാനദണ്ഡമനുസരിച്ച് ഈ സ്‌കീമിലുള്ള യോഗ്യതയുള്ള 4194176 പേര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് 1948ലെ സെക്ഷന്‍ 97ലെ ഉപവകുപ്പ് (1) പ്രകാരം 2020 മാര്‍ച്ച് 21 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പദ്ധതി പ്രകാരം ആശ്വാസം ലഭിക്കുന്നതിനുള്ള യോഗ്യതാ വ്യവസ്ഥകളില്‍ ഇളവ് വരുത്തി 2020 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെ അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന നീട്ടിയതായി എംപ്ലോയിസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍  വിജ്ഞാപനത്തില്‍ പറയുന്നു.

Advertisment