Advertisment

ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ വേദിയിലെത്തുമെന്ന് പോപ്പ് ഗായിക

author-image
ഫിലിം ഡസ്ക്
New Update

പുരസ്കാരങ്ങള്‍ ലഭിക്കുമ്പോള്‍ പല തരത്തില്‍ സന്തോഷം പങ്കുവക്കുന്നവരുണ്ട് എന്നാല്‍ ഗായിക കാമില കബെല്ലോയും കാമുകന്‍ ഷോണ്‍ മെന്‍റസും നടത്തിയ പ്രഖ്യാപനമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

Advertisment

publive-image

ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ വേദിയിലെത്തും എന്നാണ് ഇരുവരും പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.ബെസ്റ്റ് പോപ് ഡുവോ/ഗ്രൂപ്പ് പെര്‍ഫോമന്‍സ് വിഭാഗത്തിലാണ് ഇരുവരെയും നോമിനേറ്റ് ചെയ്തിരിക്കുന്നത്.

'എനിക്കും ഷോണിനും ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ ട്വന്റിവണ്‍ പൈലറ്റ്സ് ചെയ്തതു പോലെ സ്റ്റേജില്‍ അടിവസ്ത്രം ധരിച്ച്‌ ഞങ്ങള്‍ എത്തും'. 2017-ല്‍ വണ്‍ പൈലറ്റ്സ് ടീം ടെയ്ലര്‍ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓര്‍മിപ്പിച്ച്‌ കാമില പറഞ്ഞു. എന്നാല്‍ അല്‍പസമയത്തിനു ശേഷം താന്‍ അക്കാര്യം തമാശയായി പറഞ്ഞതാണെന്നും അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കില്‍ താന്‍ അതിന് ഇപ്പോഴേ വര്‍ക്കൗട്ട് ചെയ്യേണ്ടി വരുമെന്നും കാമില കൂട്ടിച്ചേര്‍ത്തു.

2017ലാണ് കാമിലയുടെ ആദ്യ ആല്‍ബമായ ക്രൈയിംഗ് ക്ലബ് റിലീസ് ചെയ്തത്. ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍,​ ബാഡ് തിംഗ്സ്, ഹവാന, നെവര്‍ ബി ദ സേം തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയ ആല്‍ബങ്ങള്‍. ഈ മാസം 27- നാണ് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

grame award 4
Advertisment