രോഗം മൂലം കുട്ടിയെ നോക്കാനാവുന്നില്ല; പേരക്കുട്ടിയുമായി മുത്തശ്ശി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

author-image
Charlie
Updated On
New Update

publive-image

തൃശ്ശൂര്‍: തൃശൂര്‍ കിഴുപ്പള്ളിക്കരയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബിക, കൊച്ചു മകന്‍ ആദിഷ് എന്നിവരാണ് മരിച്ചത്. കുട്ടിയുമായി മുത്തശി കിണറ്റില്‍ ചാടിയതാണെന്ന് പൊലീസ് പറഞ്ഞു.

Advertisment

അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് ആദിഷ് അമ്മാമ അംബികക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇരുവരെയും കാണാതായപ്പോള്‍ അന്വേഷിക്കുന്നതിടയിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തത്. കിണറ്റില്‍ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടികയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും, പിന്നീട് തിരച്ചിലൊടുവില്‍ അംബികയുടെ മൃതദേഹവും കണ്ടെത്തി.

കലശലായ അസുഖം മൂലം കുട്ടിയെ നോക്കാന്‍ കഴിയാനാകാത്തതാണ് മരണകാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ആദിഷിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയാണ്. കിഴുപ്പിള്ളിക്കര എസ്.എസ്.എ. എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്.

Advertisment