പാലക്കാട് ജില്ലാ ജയിലിലെ മുന്തിരി തോട്ടത്തിൽ വിളഞ്ഞ മുന്തിരി പഴത്തിൻ്റെ വിളവെടുപ്പ് നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

മലമ്പുഴ: പാലക്കാട് ജില്ലാ ജയിലിലെ മുന്തിരി തോട്ടത്തിൽ വിളഞ്ഞ മുന്തിരി പഴത്തിൻ്റെ വിളവെടുപ്പ് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് നടത്തി.

മുന്തിയതും നല്ല മധുരമുള്ളതുമായ ഇനമാണ് ഇതെന്ന് സൂപ്രണ്ട് പറഞ്ഞു. മുന്തിരിക്കു പുറമേ പേരക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്, കരിമ്പു്, ചോളം തുടങ്ങിയവയും ജയിലിലെ പഴ വർഗ്ഗ തോട്ടത്തിലുണ്ട്. വിവിധ ഇനം വാഴകൾ, പ്ലാവ്, വെണ്ട തുടങ്ങി പച്ചക്കറി, നെൽകൃഷി, പശുവളർത്തൽ എന്നിങ്ങനെ ഹരിതാഭമായാണ് ജയിൽ വളപ്പ് നിറഞ്ഞു നിൽക്കുന്നത്.

ജയിൽ സൂപ്രണ്ടിൻ്റെ ആശയവും സഹപ്രവർത്തകരുടെ പിന്തുണയും തടവുകാരുടെ അധ്വാനവും സമന്വയിപ്പിച്ചപ്പോൾ നല്ലൊരു ഹരിത ഭൂമിയായി ജയിൽ കോമ്പൗണ്ട് മാറി.

നക്ഷത്ര വനം, ശലഭോദ്ധ്യാനം എന്നിവയും ഏറെ ശ്രദ്ധേയമാണ്. ബയോഗ്യാസ് പ്ലാൻ്റ് വഴി പചക വാതകം, സോളാർ പ്ലാൻറ്, എന്നിവയും ജയിലിൽ വിജയകരമായി പ്രവർത്തിക്കുന്നു.

ജയിൽ സൂപ്രണ്ട്‌ കെ അനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് മുന്തിരി വിളവെടുപ്പു നടത്തുന്നു

Advertisment