ഗ്രേറ്റ് ബ്രിട്ടൺ സീറോ-മലബാർ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷൻ്റെ ചെയർപേഴ്‌സണായും ഡിപ്പാർട്മെന്റിന്റെ ഡയറക്ടറായും സിസ്റ്റർ ആൻ മരിയ എസ്എച്ചിനെ നിയമിച്ചു

New Update

publive-image

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ-മലബാർ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷൻ്റെ ചെയർപേഴ്‌സണായും ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ആയും പ്രശസ്ത വചന പ്രഘോഷക റവ സിസ്റ്റർ ആൻ മരിയ എസ്എച്ചിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു.

Advertisment

കെമിസ്ട്രിയിൽ ബിരുദവും ഫാർമസിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രൊവിൻസ് അംഗവുമായ സിസ്റ്റർ ഫാർമസിയിൽ ഗവേഷണവും നടത്തുന്നു.

മൂവാറ്റുപുഴ നിർമല കോളേജ് ഓഫ് ഫാർമസിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്ന സിസ്റ്റർ ആൻ മരിയായുടെ വചന പ്രഘോഷണങ്ങളും ശുശ്രുഷകളും വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

uk news
Advertisment