ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി അഭിനന്ദിച്ചു

New Update

publive-image

കോഴിക്കോട്:നിയമസഭ തെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷം കരസ്ഥമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനേയും, ഇടതുപക്ഷ സർക്കാരിനെയും ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗം അഭിനന്ദിച്ചു.

Advertisment

കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ പ്രതിസന്ധികളെ ഒന്നിച്ച് നേരിടുന്നതിന് മാതൃകാപരമായ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും ലഭിച്ച അംഗീകാരമാണിത്. അടുത്ത അഞ്ചു വർഷങ്ങളിലും കൂടുതൽ മെച്ചപ്പെട്ട ഭരണം നടത്താൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരിന് കഴിയുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു.

ജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ എത്തിച്ചു നൽകിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റതായിരുന്നെന്ന് യോഗം വിലയിരുത്തി. സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. എം.കെ ബിജു, എ.സി ഗീവർ, സി.വി ജോസി, സി.കെ രാജൻ, സി.സി മനോജ് എന്നിവർ സംസാരിച്ചു.

kozhikode news
Advertisment