/sathyam/media/post_attachments/UYElHae79bS5xSsnNYNQ.jpg)
ഭക്ഷണം കാത്ത് നിൽക്കുന്ന തെരുവുനായ്ക്കൾ
നെന്മാറ: കോവിഡ് കാലഘട്ടത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായകൾക്ക് ആശ്രയമായത് നെന്മാറയിലെ മൂവർ സംഘം.
കോവിഡ് വ്യാപകമായതിനെ തുടർന്ന് ഹോട്ടലുകളും ചായകടകളും അടച്ച് പൂട്ടിയതോടെ തെരുവ് നായകൾക്ക് ഭഷണം ഇല്ലാതെ കഷ്ടത്തിലായി. ഇത് മനസ്സിലാക്കിയ ഹോട്ടൽ ടിനി നടത്തിപ്പുകാരൻ ഹസ്സൻ; കേരള വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡൻ്റ് മണികണ്ഠൻ, പൊതു പ്രവർത്തകൻ സുദേവൻ നെന്മാറ എന്നിവരാണ് തെരുവ് നായകൾക്ക് ഭക്ഷണം നൽകി രക്ഷകരായത്.
നെന്മാറയിലും പരിസര പ്രദേശങ്ങളിലുമുള്ള നായകൾ ഇവരുടെ വരുവും കാത്ത് ദിവസേന നിൽക്കുന്ന കാഴ്ച പതിവായിരിക്കുകയാണ്. തീറ്റ നൽകിയതോടെ വീടുകളിൽ വളർത്തുന്ന നായകളെക്കാൾ അനുസരണ ഉള്ളവയായി മാറിയിരിക്കുകയാണ് ഇവർ.
ഇരുപതോളം നായ്കളാണ് ഇപ്പോൾ ഇവരുടെ സംരക്ഷണയിൽ കഴിയുന്നത്. കഴിഞ്ഞ മാസം കണ്ണ് മിഴിക്കാത്ത ഒൻപത് നായ കുഞ്ഞുങ്ങള്‍ ഇവർക്ക് ലഭിച്ചിരുന്നു. ഇവയ്ക്ക് സംരക്ഷണം നൽകുന്നതിനിടയിൽ തന്നെ നാട്ടുക്കാർ വിവരം അറിഞ്ഞത്തോടെ പലരും വീടുകളിൽ വളർത്താൻ കൊണ്ടുപോകുകയായിരുന്നു. കോവിഡ് പോരാളികളായി സേവന രംഗത്തും ഈ മൂവര്‍ സംഘം സജീവമായി പ്രവർത്തിക്കുന്നുണ്ട്.