ഗുഡ്മോണിംഗ് അമേരിക്ക പ്രൊഡ്യൂസർ ഡെയ്ഷ റയ്‍ലി അന്തരിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യൂയോർക്ക് ∙ അമേരിക്കൻ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ഗുഡ്മോണിങ്ങ് അമേരിക്കാ പ്രോഗ്രാം പ്രൊഡ്യൂസറും പ്രമുഖ ജേർണലിസ്റ്റും അവാർഡ് ജേതാവുമായ ഡെയ്ഷ റയ്‍ലി (35) അന്തരിച്ചു. 2007 മുതൽ എബിസി ഗുഡ്മോണിങ്ങ് പ്രോഗ്രാം വിവിധ തസ്തികകളിൽ പ്രവർത്തിച്ചുവരുന്ന ഡെയ്ഷയുടെ മരണം അപ്രതീക്ഷിതമായിരുന്നുവെന്ന് സഹപ്രവർത്തകൻ മൈക്കിൾ ടെലിവിഷൻ ചാനലിലൂടെ അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

‘പ്രഗത്ഭയായ താരപ്രഭയുള്ള യുവസംവിധായികയായ ജേർണലിസ്റ്റിനെയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്’ മൈക്കിൾ അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ടെലിവിഷൻ പ്രേക്ഷകരുടെ ആവേശവും അഭിമാനവും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഡെയ്‌ഷയുടെ വിയോഗം ടെലിവിഷൻ ലോകത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

2006 ൽ ന്യുയോർക്ക് യൂണിവേഴ്സിറ്റി പർചേയ്സ് കോളേജിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടി. എബിസിയിൽ ചേരുന്നതിനു മുമ്പ് ടേപ്പ് കോർഡിനേറ്ററായി എം ടിവിയിൽ പ്രവർത്തിച്ചിരുന്നു. 2007–ൽ എബിസിയിൽ പ്രൊഡക്ഷൻ അസോസിയേറ്ററായി ജോലിയിൽ പ്രവേശിച്ച ഡെയ്ഷ പിന്നീട് അസോസിയേറ്റ് പ്രൊഡ്യൂസറായി. 2014 ലാണ് പ്രൊഡ്യൂസർ തസ്തികയിൽ നിയമനം ലഭിച്ചത്.

സഹപ്രവർത്തകരോടു സരസമായി സംസാരിക്കുന്ന ഡെയ്ഷ മിതഭാഷിയായിരുന്നു. ഏപ്രിൽ മാസം ഗുഡ്മോണിങ്ങ് അമേരിക്കാ സ്റ്റുഡിയോ ക്യാമറ ഓപ്പറേറ്റർ ടോണി ഗ്രീർ നോവൽ കൊറോണ വൈറസിനെ തുടർന്നായിരുന്നു അന്തരിച്ചത്. ദിവസവും മൂന്നു മില്യൻ പ്രേക്ഷകരുള്ള മോണിങ്ങ് ഷോ പ്രൊഡ്യൂസർ എന്ന നിലയിൽ എമി അവാർഡിന് അർഹയായിട്ടുണ്ട്.

gudmorning america
Advertisment