ഗിന്നസ് പക്രു വീണ്ടും തമിഴില്‍

New Update

എട്ടുവര്‍ഷത്തിനുശേഷം ഗിന്നസ് പക്രു വീണ്ടും തമിഴില്‍. നവാഗതനായ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിര്‍ണായ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്.

Advertisment

publive-image

ചെന്നൈയില്‍ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായി. രണ്ടാമത് ഷെഡ്യൂള്‍ മാര്‍ച്ച് 10-ന് ആരംഭിക്കും. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. 'അരിയാന്‍' എന്ന തമിഴ് ചിത്രത്തിലാണ് ഗിന്നസ് പക്രു ഒടുവില്‍ അഭിനയിച്ചത്.

'കാവലനി'ല്‍ വിജയ്‌യോടൊപ്പവും 'ഏഴാം അറിവി'ല്‍ സൂര്യയോടൊപ്പവും അഭിനയിച്ചു. 'കുട്ടീം കോലും' എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ പക്രു പോയ വര്‍ഷം 'ഫാന്‍സി ഡ്രസ്' എന്ന ചിത്രത്തില്‍ നിര്‍മ്മാതാവിന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായങ്ങള്‍ കൂടി അണിഞ്ഞു.

tamil movie guinness pakru again
Advertisment