ജൂണ്‍ 22 മുതല്‍ കാര്‍ഡ്​ബോര്‍ഡ്​ പെട്ടികള്‍ അനുവദിക്കുമെന്ന്​ ഗള്‍ഫ്​ എയര്‍

author-image
Charlie
Updated On
New Update

publive-image

ജൂണ്‍ 22 മുതല്‍ കാര്‍ഡ്​ബോര്‍ഡ്​ പെട്ടികള്‍ അനുവദിക്കുമെന്ന്​ ഗള്‍ഫ്​ എയര്‍. ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇന്ത്യ, ബംഗ്ലാദേശ്​, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവര്‍ക്ക്​ നിശ്​ചിത അളവിലുള്ള കാര്‍ഡ്​ ബോര്‍ഡ്​ പെട്ടികള്‍ കൊണ്ടുപോകാമെന്ന്​ സര്‍ക്കുലറില്‍ പറയുന്നു.

Advertisment

76 സെന്‍റീമീറ്റര്‍ നീളവും 51 സെന്‍റീമീറ്റര്‍ വീതിയും 31 സെന്‍റീമീറ്റര്‍ ഉയരവുമാണ്​ പെട്ടികള്‍ക്ക്​ അനുവദിച്ചിരിക്കുന്ന അളവ്​. ഇതില്‍ കൂടുതല്‍ വലിപ്പത്തിലുള്ള കാര്‍ഡ്​ ബോര്‍ഡ്​ പെട്ടികള്‍ അനുവദിക്കില്ല.യാത്രക്കാര്‍ക്ക്​ ഏറെ ആശ്വാസകരമായ തീരുമാനമാണ്​ ഗള്‍ഫ്​ എയര്‍ എടുത്തിരിക്കുന്നത്​.

Advertisment