ദമ്മാം: ഗൾഫ് മലയാളി ഫെഡറേഷൻ അബഹാ സെന്റർ കമ്മറ്റി കോവിഡ് മഹാമാരി സമയത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച്ച വെച്ച അബഹയിലെ സാമുഹ്യ പ്രവര്‍ത്തകര്‍, ഹോസ്പിറ്റലുകളിൽ രാപകലില്ലാതെ സേവനമനുഷ്ഠിച്ച ഡോക്ടർമാർക്കും മാലാഖമാർക്കും ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങില്‍ നാഷണൽ കമ്മിറ്റി രക്ഷാധികാരി ഇബ്രാഹിം പട്ടാമ്പിയുടെ അധ്യക്ഷത വഹിച്ചു ജി എം എഫ് ഗൾഫ് കോഡിനേറ്റർ റാഫി പാങ്ങോട് പുരസ്കാരങ്ങള്‍ നല്‍കി.
/sathyam/media/post_attachments/nA8DCBstpB4Bfn9OmNWp.jpg)
സന്നദ്ധ പ്രവർത്തകരായ മുഹമ്മദ് കുട്ടി മാതാപ്പുഴ, ഇബ്രാഹിം പട്ടാമ്പി,ബഷീർ മുന്നിയൂർ, മൊയ്‌ദീൻ കട്ടുപ്പാറ, നജീബ് തുവ്വൂർ ,ഹനീഫ മഞ്ചേശ്വർ, ഡോ.ബിനു കുമാർ, ഡോ. തമൂർഖാൻ, നഴ്‌സുമാരായ ബിനു ജോർജ് , ബിജി ജോർജ് , ടിൻസി ജീവൻ എന്നിവർക്ക് മദർ തെരേസ ശ്രേഷ്ഠ പുരസ്കാരം നൽകിയും ആദരിക്കുകയുണ്ടായി.
/sathyam/media/post_attachments/r4y6OJTzMuouoKqO62zi.jpg)
ചടങ്ങിൽ ഗൾഫ് മലയാളി ഫെഡറേഷൻ നാഷണല്‍ പ്രസിഡണ്ട് അബ്ദുൽ അസീസ് പവിത്രം മുഹമ്മദ് കുട്ടി മാതാപുഴക്ക് മെംബർഷിപ്പ് നല്‍കി അംഗത്വ ക്യാമ്പയിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us