അവധിക്കാലം ആസ്വദിക്കാൻ യൂറോപ്പിലേക്ക്; അപേക്ഷകർ കൂടിയതോടെ ഷെങ്കൻ വിസയ്ക്ക് കാലതാമസം

New Update

ദുബായി: യുഎഇയിൽ വലിയ പെരുന്നാൾ അവധിയും വേ​ന​ല​വ​ധി​യും ഒ​രു​മി​ച്ച്​ വരാനിരിക്കെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഷെ​ങ്ക​ൻ വി​സ​ അ​പേ​ക്ഷ​ക​രു​ടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതോടെ വിസ ലഭ്യമാകാൻ കാലതാമസം നേരിടുകയാണ്.

Advertisment

publive-image

ഒരു വി​സ​യി​ൽ കൂ​ടു​ത​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ യാത്ര ചെയ്യാമെന്നതാണ് ഷെ​ങ്ക​ൻ വി​സ​യ്ക്ക് അപേക്ഷകരുടെ എണ്ണം കൂടാൻ കാരണം. ഷെ​ങ്ക​ൻ വി​സ വേഗത്തിൽ ലഭ്യമാക്കാൻ യുഎഇ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അപേക്ഷകരുടെ തിരക്കേറിയത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മു​ഴു​വ​ൻ സ്ലോ​ട്ടു​ക​ളും ഇ​തി​ന​കം ബു​ക്ക്​ ചെ​യ്തു​ക​ഴി​ഞ്ഞു​വെ​ന്നാണ് റിപ്പോർട്ടുകൾ.

പ്രതിദിനം നൂറുകണക്കിന് അന്വേഷണങ്ങളാണ് ഷെങ്കൻ വിസയുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികളിൽ എത്തുന്നത്. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ മുൻകൂർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് ഇതിനകം വി​സ ല​ഭ്യ​മാ​ക്കി കഴിഞ്ഞു. വേ​ന​ല​വ​ധി​ക്കാലത്ത്​ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ളാ​ണ്​ ഒരോ വർഷവും യുഎഇയിൽ നിന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര പോ​കു​ന്ന​ത്

Advertisment